ഇന്ന് മകരവിളക്ക്: ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ ശബരിമലയില്‍

പമ്പ:  സക്രമപൂജക്കും മകരവിളക്കിനുമൊരുങ്ങി ശബരിമല. അയ്യപ്പവിഗ്രഹത്തില്‍ ചേര്‍ത്താനുളള തിരുവാഭരണമടങ്ങിയ ഘോഷയാത്ര ഇന്ന് വൈകീട്ട് അഞ്ചരയോടെ ശരംകുത്തിയില്‍ എത്തിച്ചേരും . അവിടെ നിന്നും ദേവസ്വം അധികൃതര്‍ ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തെത്തി തിരുവാഭരണം അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തും.
തുടര്‍ന്ന് ദീപാരാധന നടക്കും.

ഇതിന് ശേഷം പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയിക്കും. 7.52ന് മകരസംഗ്രമ പൂജ നടക്കും.

ശബരിമലയില്‍ എട്ടിടത്ത് മകരജ്യോതി കാണാനുളള സൗകര്യമൊരുക്കിയിട്ടുണ്ട്. ലക്ഷക്കണക്കിന് ഭക്തര്‍ മകരവിളക്ക് കാണാന്‍ സന്നിധാനത്തും പമ്പയിലും ക്യാമ്പ് ചെയ്യുന്നുണ്ട്. മകരവിളക്കിനോടനുബന്ധിച്ച് പോലീസ് ശക്തമായ സുരക്ഷാസന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Related Articles