കുവൈത്തില്‍ ദേശീയ വിമോചന ദിനാഘോഷം;അഞ്ചുദിവസം അവധി?

കുവൈത്ത് സിറ്റി: രാജ്യത്ത് ദേശീയ വിമോചന ദിനാഘോഷത്തിന്റെ ഭാഗമായി അഞ്ചുദിവസത്തെ അവധി ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍ കാബിനറ്റിന് കൈമാറിക്കഴിഞ്ഞതായാണ് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ദേശീയ വിമോചന ദിനങ്ങളുടെ ഭാഗമായി ഫെബ്രുവരി 25 തിങ്കള്‍, 26 ചൊവ്വ എന്നീ ദിവസങ്ങളിലാണ് പൊതുഅവധി. എന്നാല്‍ വാരാന്ത്യ അവധി ദിവസമായ ശനിയാഴ്ച്ചക്കും ദേശീയ ദിന അവധിയായ തിങ്കളാഴ്ചക്കും ഇടയില്‍ വരുന്നതുകൊണ്ട് ഫെബ്രുവരി 24 ന് ഞായറാഴ്ചയും അവധി നല്‍കാനാണ് സാധ്യതയുള്ളതെന്നുമാണ് സൂചന. അങ്ങനെയാണെങ്കില്‍ ഫെബ്രുവരി 21 ന് വ്യാഴാഴ്ച അടക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാലയങ്ങളും വാരാന്ത്യ അവധി ദിവസങ്ങളും ദേശീയ-വിമോചന അവധികളും കഴിഞ്ഞ് ഫെബ്രുവരി 27 ന് ബുധനാഴ്ചയായിരിക്കും പിന്നീട് തുറന്ന് പ്രവര്‍ത്തിക്കുക.

എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നും മന്ത്രിസഭ ചേര്‍ന്നതിനു ശേഷമേ തീരുമാനമാകുവെന്നുമാണ് റിപ്പോര്‍ട്ട്.

Related Articles