സംഘാടകര്‍ തീവ്രസ്വഭാവമുള്ളവരെന്ന് റിപ്പോര്‍ട്ട്; ആര്‍പ്പോ ആര്‍ത്തവത്തവം പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല

കൊച്ചി: ആര്‍ത്തവം അശുദ്ധിയാണെന്ന വാദത്തിനെതിരെ സംഘടിപ്പിക്കുന്ന ആര്‍പ്പോ ആര്‍ത്തവത്തിന്റെ പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ല. പരിപാടിയുടെ സംഘാടകര്‍ തീവ്രസ്വഭാവമുള്ളവരാണെന്ന എറണാകുളം റെയ്ഞ്ച് ഐജിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഈ പിന്‍മാറ്റമെന്നാണ് സൂചന.

എന്നാല്‍ മുഖ്യമന്ത്രിയുടെ ഷെഡ്യൂളില്‍ പരിപാടി ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍, സിപിഐ നേതാവ് ആനി രാജ തുടങ്ങിയ സാംസ്‌ക്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേരും പരിപാടിയില്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചിരുന്നു.

ഇന്നലെ ആരംഭിച്ച റാലിയോടെയാണ് ആര്‍പ്പോ ആര്‍ത്തവം പരിപാടിക്ക് ഔദ്യോഗിക തുടക്കമായത്. ഇന്നലെ നടന്ന പൊതുസമ്മേളനം സംവിധായകന്‍ പാ രജ്ഞിത്ത് ഉദ്ഘാടനം ചെയ്തു.