കമ്പ്യൂട്ടറും സ്മാര്‍ട്ട്‌ഫോണും നിരീക്ഷക്കാനുള്ള വിവാദ ഉത്തരവ്;കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: കമ്പ്യൂട്ടറും സ്മാര്‍ട്ട് ഫോണും നിരീക്ഷിക്കാനുള്ള വിവാദ ഉത്തരവിനെ ചോദ്യം ചെയ്ത ഹര്‍ജ്ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയച്ചു. വ്യക്തികളുടെ സ്വകാര്യതയില്‍ കടന്ന് കയറാന്‍ അനുമതി നല്‍കുന്ന ഈ ഉത്തരവ് ജനാധിപത്യ വിരുദ്ധമെന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി.

നാലാഴ്ചയ്ക്കുള്ളില്‍ ഇതിന് മറുപടി നല്‍കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്. വിവാദമായ ഈ ഉത്തരവിന് ഇടക്കാല സ്‌റ്റേ ഏര്‍പ്പെടുത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കേന്ദ്രസര്‍ക്കാറിന്റെ മറുപടി കേട്ട ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുകയൊള്ളുവെന്ന് കോടതി വ്യക്തമാക്കി.

അന്വേഷണ ഏജന്‍സികള്‍ക്ക് കമ്പ്യൂട്ടര്‍ നിരീക്ഷണത്തിന് അനുമതി നല്‍കി കേന്ദ്രം ഇറക്കിയ ഉത്തരവ് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

Related Articles