കുവൈത്തില്‍ അനധികൃത മദ്യ നിര്‍മ്മാണം;സ്ത്രീകള്‍ ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: രാജ്യത്ത് അനധികൃതമായി മദ്യനിര്‍മാണം കേന്ദ്രം നടത്തിവന്ന നാലുപേര്‍ അറസ്റ്റിലായി. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്‍മാരുമാണ് അറസ്റ്റിലായത്. അറസ്റ്റിലായവര്‍ നേപ്പാള്‍ സ്വദേശികളാണ്.

ജാബിര്‍ അല്‍ അഹമദിലെ കേന്ദ്രത്തിലാണ് അധികൃതര്‍ പരിശോധന നടത്തിയത്. ഇവിടെ നിന്ന് മദ്യ നിര്‍മ്മാണ സാമഗ്രികളും വില്‍പ്പനയ്ക്കായി തയ്യാറാക്കി വെച്ച മദ്യത്തിന്റെ ശേഖരവും പിടിച്ചെടുത്തിട്ടുണ്ട്.

നേപ്പാള്‍ സ്വദേശികള്‍ കൂടുതലായി താമസിക്കുന്ന സ്ഥലമാണ് ജാബിര്‍ അല്‍അഹ്മദ്. അറസ്റ്റിലായ സ്ത്രീകള്‍ ഗാര്‍ഹികത്തൊഴിലാളി വിസയിലെത്തിയവരാണ്.

പ്രതികളെ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരിക്കുകയാണ്.