മുഖ്യമന്ത്രിക്കെതിരെ തെറി മുദ്രാവാക്യം വിളിച്ച യുവതി അറസ്റ്റില്‍

കാസര്‍കോട്: മുഖ്യമന്ത്രിക്കെതിരെ തെറി മുദ്രാവാക്യം വിളിച്ച യുവതി അറസ്റ്റില്‍. കാസര്‍കോട് ടൗണ്‍ പോലീസാണ് യുവതിയെ അറസ്റ്റ് ചെയ്തു. അണങ്കൂര്‍ ജെ പി നഗര്‍ കോളനിയിലെ രഘുരാമന്റെ മകള്‍ രാജേശ്വരി(19)യാണ് അറസ്റ്റിലായത്.

കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന നിലയില്‍ മുഖ്യമന്ത്രിയെയും പോലീസിനെയും അസഭ്യം പറയല്‍ റോഡ് ഉപരോധിക്കല്‍, അനുമതിയില്ലാതെ പ്രകടനം നടത്തല്‍ തുടങ്ങിയ മൂന്ന് കേസുകളിലാണ് അറസ്റ്റ്. തുടര്‍ന്ന് യുവതിയെ അമ്മയുടെയും സഹോദരിയുടെയും ആള്‍ജാമ്യത്തില്‍ വിട്ടയച്ചു.

ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ നടന്ന പ്രകടനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെയും പോലീസിനെയും യുവതി തെറി മുദ്രാവാക്യം വിളിച്ചത്.

Related Articles