ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് സമാരംഭം

ഫോട്ടോ : ഹജ്ജിനു തുടക്കം കുറിച്ച് ഹാജിമാര്‍ മിനയിലെ തമ്പുകളിലേക്ക് നീങ്ങുന്നു
ഫോട്ടോ : ഹജ്ജിനു തുടക്കം കുറിച്ച് ഹാജിമാര്‍ മിനയിലെ തമ്പുകളിലേക്ക് നീങ്ങുന്നു

മക്ക: ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിച്ചതോടെ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്’എന്നു തുടങ്ങുന്ന തല്‍ബിയത്ത്ചൊല്ലി തീര്‍ത്ഥാടകര്‍ തമ്പുകളുടെ നഗരമായ മിനയെ ലക്ഷ്യമാക്കി  യാത്ര തുടങ്ങി .ദുല്‍ഹജ്ജ്എട്ടു ആയ ഇന്ന് ഹാജിമാര്‍ മിനയിലെതമ്പുകളില്‍ പ്രാര്‍ത്ഥനകളില്‍ മുഴുകി  ഹജ്ജിന്‍റെ പ്രധാനചടങ്ങായ അറഫ സംഗമത്തിലേക്കുള്ള തയാറെടുപ്പിലാണ് ഹാജിമാര്‍ .

ശനിയാഴ്ച അര്‍ധരാത്രിയോടെ അറഫാ സംഗമത്തിനുതിരിക്കുന്ന ഹാജിമാര്‍ഞായറാഴ്ച വൈകീട്ട്മുസ്ദലിഫയിലെത്തി അവിടെരാത്രി തങ്ങി വീണ്ടുംമിനായിലെ കൂടാരത്തില്‍തിരിച്ചത്തെും. അറഫയിലെനില്‍പും മുസ്ദലിഫയിലെരാത്രി തങ്ങലും കഴിഞ്ഞ്ജംറകളില്‍ പിശാചിനെകല്ലെറിഞ്ഞ് കഅ്ബപ്രദക്ഷിണവും ബലിയുമൊക്കെതീര്‍ഥാടകര്‍ നിര്‍വഹിക്കുന്നത്മിനായില്‍ താമസിച്ചാണ്.ദുല്‍ഹജ്ജ് 12വൈകീട്ടോടെയാണ്മിനായില്‍നിന്നുള്ള മടക്കംആരംഭിക്കുക.
ഇരുപതു ലക്ഷത്തോളം വരുന്ന തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ വന്‍ സുരക്ഷാ സന്നാഹമാണ് മിനയില്‍ ഒരുക്കിയിട്ടുള്ളത് .ഹജ്ജിന്‍റെ തൊട്ടുമുമ്പായിഹറമില്‍ നടന്ന ജുമുഅനമസ്കാരത്തില്‍ 15ലക്ഷത്തിലധികംതീര്‍ഥാടകരാണ് പങ്കെടുത്തത്.ഡോ. ഫൈസല്‍ ഖസാവിയാണ്ഹറമില്‍ ജുമുഅക്കുംഖുതുബക്കും നേതൃത്വംനല്‍കിയത്.
പ്രധാനമന്ത്രിയുടെ ഹജ്സൗഹൃദസംഘത്തിലെഅംഗങ്ങളായ മൗലാന ആസാദ്ഊര്‍ജ സര്‍വകലാശാലചാന്‍സലര്‍ സഫര്‍സരേഷ്വാലയും ഗുജറാത്ത് ഹജ്കമ്മിറ്റി ചെയര്‍മാന്‍മെഹബൂബ് അലി ബാവയുംമക്കയിലത്തെി. സൗദിയിലെഇന്ത്യന്‍ സ്ഥാനപതി അഹമ്മദ്ജാവേദ്, ജിദ്ദയിലെ ഇന്ത്യന്‍കോണ്‍സല്‍ ജനറല്‍ മുഹമ്മദ്നൂര്‍ റഹ്മാന്‍ ഷെയ്ഖ്, ഡപ്യൂട്ടികോണ്‍സല്‍ ജനറല്‍ മുഹമ്മദ്ഷാഹിദ് തുടങ്ങിയവര്‍സംഘാംഗങ്ങളെ സ്വീകരിച്ചു.സൗദി രാജാവിന്‍റെഅതിഥികളായിഇന്ത്യയില്‍നിന്ന് 49 പേരത്തെി.പി. ഉബൈദുല്ല എംഎല്‍എ,പിഎസ്സി അംഗം ടി.ടി.ഇസ്മായില്‍,എം.അബ്ദുറഹ്മാന്‍ സലഫിഎന്നിവരാണ് ഈ സംഘത്തിലെമലയാളികള്‍. സൗദി ഹജ്മന്ത്രാലയത്തിന്‍റെ ക്ഷണംഅനുസരിച്ച് ഡോ. ജമാലുദ്ദീന്‍ഫാറൂഖി, മുജീബ് റഹ്മാന്‍കിനാലൂര്‍ എന്നിവരുംമക്കയിലത്തെിയിട്ടുണ്ട്.ഹജ്ജിനത്തെിയ 47 ഇന്ത്യന്‍തീര്‍ഥാടകര്‍ ഇതുവരെമരിച്ചതായി ഹജ് മിഷന്‍അറിയിച്ചു. 121 പേര്‍ വിവിധകാരണങ്ങളാല്‍ യാത്രറദ്ദാക്കിയിട്ടുണ്ട്.

 

 

Related Articles