നിലമ്പൂര്‍ സ്വദേശി മക്കയില്‍ വെടിയേറ്റ് മരിച്ചു

മക്ക: മക്കയില്‍ നിലമ്പൂര്‍ സ്വദേശി വെടിയേറ്റ് മരിച്ചു. നിലമ്പൂര്‍ അകമ്പാടം പുതുവീട്ടില്‍ ഉമ്മറിന്റെ മകന്‍ അനസ് ആണ് മരിച്ചത്.

അനസ് സൗദിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്. 8 ദിവസം മുമ്പാണ് അനസ് മക്കയില്‍ എത്തിയത്.  സ്‌പോണ്‍സറായ അറബിയുടെ മകനാണ് അനസിനെ വെടിവെച്ചതെന്നാണ് വിവരം. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. മക്കയിലെ ശറായ എന്ന സ്ഥലത്താണ് സ്‌പോണ്‍സറുടെ വീട്. അനസിന്റെ മൃതദേഹം മക്കയിലെ കിങ് ഫൈസല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നത്. 

 

 

Share news
error: Content is protected !!
Scroll to Top