തിരൂരില്‍ സ്വര്‍ണ്ണമാല മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

തിരൂര്‍ : യുവതിയുടെ അഞ്ച് പവന്‍ സ്വര്‍ണ്ണമാല മോഷ്ടിച്ച കേസില്‍ യുവാവ് പോലീസ് പിടിയില്‍. കൂട്ടായ് വാടിക്കല്‍ സ്വദേശി കുന്നത്ത് അഷറഫ് (20) ആണ് അറസ്റ്റിലായത്.

തിരൂര്‍ പൂങ്ങോട്ടുകുളത്ത് വെച്ച് ബൈക്കിലെത്തിയ ഇയാള്‍ നടന്നു പോകുകയായിരുന്ന സ്ത്രീയുടെ മാലപൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ ഓടികൂടിയ നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസിലേല്‍പ്പിക്കയായിരുന്നു.

പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Share news
error: Content is protected !!
Scroll to Top