ആം ആദ്മിയില്‍ പൊട്ടിതെറി; ഷാസിയ ഇല്‍മി പാര്‍ട്ടി വിടുന്നു

shazia-ilmi3-384x267ദില്ലി : ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടിയില്‍ ശക്തമായ പൊട്ടിത്തെറി. പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാവും സ്ഥാപക അംഗവുമായ ഷാസിയ ഇല്‍മി ആംആദ്മി പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി നേതൃത്വത്തോടുള്ള അതൃപ്തിയാണ് എഎപി വിടാന്‍ ഷാസിയെ പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഖാസിയാ ബാദ് നല്‍കിയതില്‍ ഷാസിയ പരാജയപ്പെട്ടിരുന്നു. ദില്ലിയിലെ 7 സീറ്റുകളില്‍ ഏതെങ്കിലും ഒരു സീറ്റില്‍ മല്‍സരിക്കാന്‍ ഷാസിയ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഖാസിയാബാദ് മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കാനായിരുന്നു നേതൃത്വത്തിന്റെ നിര്‍ദ്ദേശം.
അതേസമയം കെജ്‌രി വാള്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ മാറ്റണമെന്ന ആവശ്യവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ളില്‍ നിന്നു തന്നെ മുറവിളി ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ കനത്ത പരാജയത്തിന് ആരാണ് കാരണമെന്ന് പാര്‍ട്ടി യോഗത്തില്‍ തന്നെ ചോദ്യമുയര്‍ന്നു. അരവിന്ദ് കെജ്‌രി വാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡിയെ കറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത പാര്‍ട്ടി യോഗത്തില്‍ പ്ലക്കാര്‍ഡുകളുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്.

 

Share news
error: Content is protected !!
Scroll to Top