
ശബരിമല: മകരവിളക്കിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ശബരിമല യില്‍ തീര്‍ഥാടകരുടെ തിരക്ക്. ചൊവ്വാഴ്ചയാണ് മകരവിളക്ക്. രാവിലെ 8.55ന് മകരസംക്രമ പൂജ. ഇതിനുശേഷം തിരുവിതാംകൂര്‍ കൊട്ടാരത്തില്‍നിന്നും കൊണ്ടുവരുന്ന നെയ്യുപയോഗിച്ച് അഭിഷേകം ചെയ്യും.
ചൊവ്വ വൈകിട്ട് അഞ്ചിന് ശരംകുത്തിയിലെത്തുന്ന തിരുവാഭരണ ഘോഷയാത്രയെ സന്നിധാനത്തേക്കാനയിക്കും.
സന്നിധാനത്ത് തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി അരുണ്‍കു മാര്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് തിരുവാഭരണം ഏറ്റുവാങ്ങി ദീപാരാധന നടത്തും. ഈ സമയത്ത് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിക്കും. 19 വരെ മാത്രമേ തീര്‍ഥാടകര്‍ക്ക് ശബരിമലയില്‍ ദര്‍ശനം ഉണ്ടാകൂ. 20ന് നട അടയ്ക്കുന്നതോടെ മകരവിളക്ക് തീര്‍ഥാടനത്തിന് സമാപനമാകും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



