
തിരൂരങ്ങാടി: മസാജ് യന്ത്രത്തില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു. ചെമ്മാട് സി കെ നഗര്‍ സ്വദേശി അഴുവളപ്പില്‍ വഹാബ് – നസീമ എന്നിവരുടെ മകന്‍ മുഹമ്മദ് നിഹാല്‍ (14) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 ന് കുണ്ടൂരിലുള്ള ഉമ്മയുടെ വീട്ടില്‍ വെച്ചാണ് സംഭവം. ഇവര്‍ ഉമ്മയുടെ വീട്ടിലാണ് താമസം. മസാജ് യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനിടെ ഇതില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു . ശബ്ദം കേട്ട് വീട്ടുകാര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. താനൂര്‍ പോലീസ് നാളെ ഇന്‍ക്വസ്റ്റ് നടത്തും.
തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി യാണ്.
കബറടക്കം നാളെ തിരൂരങ്ങാടി വലിയ പള്ളിയില്‍. സഹോദരി ഹിബ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



