മകരവിളക്ക്; ശബരിമല നട തുറന്നു

ശബരിമല : മകരവിളക്ക് തീർഥാടനത്തിനായി ചൊവ്വ വൈകിട്ട് അഞ്ചിന് ശബരിമല ക്ഷേത്രനട തുറന്നു. ക്ഷേത്രം തന്ത്രി മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നട തുറന്നു. മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരി മാളികപ്പുറം ശ്രീകോവിൽ തുറന്നു.

മേൽശാന്തി ആഴിയിൽ അഗ്നി പകർന്ന ശേഷം തീർഥാടകർ പതിനെട്ടാംപടി ചവിട്ടി. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഒ ജി ബിജു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീനിവാസ് തുടങ്ങിയവർ സന്നിഹിതരായി.

41 ദിവസത്തെ മണ്ഡല കാലം പൂർത്തിയാക്കി ശനി യാഴ്ചയാണ് നടയടച്ചത്. ജനുവരി 14നാണ് മകരവിള ക്ക്. 19ന് രാത്രി 11 വരെ തീർഥാടകർക്ക് ദർശനം സാധ്യമാകും. 20ന് രാവിലെ 6.30ന് നടയടയ്ക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top