
വെള്ളറട : ഗൂഗിൾ പേയിലൂടെ ടിക്കറ്റ് തുക നൽകാൻ വൈകിയതിന് രോഗ ബാധിതയായ യുവതിയെ പരസ്യമായി അധിക്ഷേപിച്ച് രാത്രി റോഡിൽ ഇറക്കിവിട്ട കെഎസ്‌ആർടിസി ബസ് കണ്ടക്ടറെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. കെഎസ്ആർടിസി വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ടക്ടർ അനിൽകുമാറിനെയാണ് പിരിച്ചുവിട്ടത്. വെള്ളറട കോട്ടയംവിളാകം റോഡരികിലെ വീട്ടിൽ എസ് ദിവ്യയെ വെള്ളി രാത്രി ഇറക്കിവിട്ടതിനാണ് നടപടി.
കുന്നത്തുകാൽ കുനമ്പനയിലെ സ്വകാര്യ ക്ലിനിക്ക് ജീവനക്കാരിയായ ദിവ്യ അസുഖബാധിതയായി ഡോക്ടറെ കണ്ട് തിരികെ വരുമ്പോൾ പേഴ്‌സ് കാണാതാകുകയും ഗൂഗിൾപേ മുഖേന പണം അടയ്ക്കാമെന്ന് പറയുകയും ചെയ്തു. മൊബൈലിന് നെറ്റ്‌വർക്ക് കുറവായതിനാൽ ഗൂഗിൾപേ പ്രവർത്തിച്ചില്ല. വെള്ളറടയിൽ എത്തിയാലുടൻ പണം നൽകാമെന്ന് പറഞ്ഞിട്ടും കണ്ടക്ടർ നിരസിച്ചു.
രാത്രി 9.10ന് തോലടിക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കി വിടുകയായിരുന്നു. പിന്നീട് ഇവരു ടെ ഭർത്താവ് എത്തിയാണ് കുട്ടിക്കൊണ്ടുപോയത്. എടിഒയ്ക്ക് പരാതി നൽകിയതിനെത്തുടർന്ന് കെഎസ്ആർടിസി വിജിലൻസ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തി. തുടർന്നാണ് പിരിച്ചുവിട്ടത്. എന്നാൽ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് കണ്ടക്ടർ അനിൽകുമാറിൻ്റെ വാദം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




