വീട്ടിൽക്കയറി മോഷണം; സ്ഥിരം കുറ്റവാളി പിടിയിൽ

മാനന്തവാടി : ക്ലബ്‌കുന്നിലുള്ള വീടിൻ്റെ പുട്ടു പൊളിച്ച് അകത്തുകയറി 45,000 രൂപ മോഷ്ടിച്ച കേസിൽ സ്ഥിരം കുറ്റവാളി പിടിയിൽ. പേര്യ വരയാലിൽ കെ എം പ്രജീഷി(50)നെയാണ് മാനന്തവാടി പൊലീസ് പിടി കൂടിയത്.

മോഷണം നടത്തിയ വീടിന്റെ തൊട്ടടുത്ത് ആളൊഴിഞ്ഞ കെട്ടിടത്തിൽ താമസിച്ചുവരികയായിരുന്നു പ്രതി. കഴിഞ്ഞ 23ന് ആയിരുന്നു മോഷണം. മാനന്തവാടി, പുൽപ്പള്ളി, പനമരം, തിരുനെല്ലി, തലപ്പുഴ പൊലീസ് സ്‌റ്റേഷനുകളിലായി ഇരുപതോളം കേസുകളിൽ പ്രതിയാണിയാളെന്ന് പൊലീസ് പറഞ്ഞു.

മോഷണക്കുറ്റത്തിന് ജയിലിലായിരുന്ന പ്രതി കഴിഞ്ഞ 13ന് ജയിലിൽനിന്ന് ഇറങ്ങിയതിന് ശേഷമാണ് വീണ്ടും മോഷണം നടത്തിയത്. വിടിന്റെ അകത്തുകയറി ബെഡ്റൂമിലുള്ള അലമാര കുത്തിപ്പൊളിച്ചാണ് പണം കവർന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top