കല്ലായിയിൽ വ്യവസായ സ്ഥാപനത്തിൽ വൻ തീപിടിത്തം

 

കോഴിക്കോട് : കല്ലായി വട്ടാമ്പൊയിൽ വ്യവസായ സ്ഥാപന ത്തിൽ തീപിടിത്തം. സി റ്റി- കല്ലായി റോഡിൽ പാലത്തിനടുത്ത് റെയിൽവേ ഗേറ്റിനുസമീപത്തുള്ള ‘പവിത്ര ഇൻഡ സ്ട്രിയൽസ്’ ആണ് കത്തിനശിച്ചത്.

ഓടിട്ട മേൽക്കൂര പൂർണമായി കത്തിയമർന്നു. തിങ്കൾ രാത്രി എട്ടോടെയാണ് സംഭവം. 8.15നകം മീഞ്ചന്ത, ബീച്ച് അഗ്നിരക്ഷാ നിലയങ്ങളിൽനിന്നായി അഗ്നിരക്ഷാസേന എത്തി തീയണച്ചു.

ചെമ്മങ്ങാട് പൊലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top