ലോകത്തിലെ ഏറ്റവും വേഗമുള്ള ട്രെയിനുമായി ചൈന

ബീജിങ് : ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയിനെന്ന നേട്ടം സ്വന്തമാക്കി ചൈന. മണിക്കൂറിൽ 700 കിലോമീറ്റർ വേഗത്തിലോടുന്ന പുതിയ കാന്തിക ട്രെയിനിന്റെ പരീക്ഷണ ഓട്ടം പൂർത്തിയാക്കി. കേവലം രണ്ട് മിനിട്ടിനുള്ളിൽ ട്രെയിൻ അതിന്റെ പരമാവധി വേഗത കൈവരിച്ചു. ഇതോടെ കരയിലൂടെ സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും വേഗതയുള്ള ഗതാഗതമാർഗമെന്ന റെക്കോഡ് ഇത് നേടി.

കാന്തികശക്തി ഉപയോഗിച്ച് പ്രവർത്തിക്കുന്ന മാംഗ്ലേവ് ട്രെയിൻ വികസിപ്പിച്ചത് ചൈന നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഡിഫൻസ് ആൻഡ് ടെക്നോളജിയിലെ ശാസ്ത്രജ്ഞരാണ്. മുമ്പ് മണിക്കൂറിൽ 600 കിലോമീറ്റർ വേഗമുള്ള ട്രെയിൻ ചൈന വികസിപ്പിച്ചിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top