വീടിന്റെ സണ്‍ഷേഡില്‍ നിന്ന് കാല്‍ തെന്നി കിണറ്റിലേക്ക് വീണ് യുവാവ് മരിച്ചു

തിരൂരങ്ങാടി: വീടിന്റെ സണ്‍ഷേഡില്‍ നിന്ന് കാല്‍ തെന്നി കിണറ്റിലേക്ക് വീണ് മൂന്നിയൂര്‍ സ്വദേശി മരിച്ചു. മൂന്നിയൂര്‍ ആലിന്‍ ചുവട് പുളിച്ചേരിയില്‍ താമസിക്കുന്ന ചെര്‍ളയില്‍ പറമ്പ് ഇന്ദിരയുടെ മകന്‍ ഒടാട്ട് രമേശ് (25) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം 6.10 ന് ആണ് സംഭവം. വീടിന്റെ സന്‍സൈഡില്‍ നിന്ന് കാല്‍ തെറ്റി കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ചൊവ്വാഴ്ച നടക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top