കരിപ്പൂര്‍ ‘വ്യൂ പോയിന്റില്‍’ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ചു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വ്യൂ പോയിന്റായ വെങ്കുളം ഭാഗത്ത് കാഴ്ച കാണാനെത്തിയ യുവാവ് താഴ്ചയിലേക്ക് വീണ് മരിച്ചു. മലപ്പുറം മുണ്ടുപറമ്പ് തച്ചഞ്ചേരി ജനാര്‍ദനന്റെ മകന്‍ ജിതിന്‍ (30) ആണ് മരിച്ചത്.കൂട്ടുകാരോടൊപ്പം എത്തിയ യുവാവിന് വ്യൂ പോയിന്റില്‍ നിന്ന് വീണ് പരിക്കേല്‍ക്കുകയായിരുന്നു.

ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം.

അപകടം സംബന്ധിച്ച് കരിപ്പൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കരിപ്പൂര്‍ വിമാനത്താവള വ്യൂ പോയിന്റ് ആണ് വെങ്കളം ഭാഗം. വിമാനമിറങ്ങുന്നതും പോകുന്നതും കാണാന്‍ ഇവിടെ നിരവധി പേര്‍ എത്താറുണ്ട്. അപകടം ഉണ്ടാവുന്നതിനാല്‍ പോലീസ് ഇവിടെ നേരത്തെ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു.

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top