XUV700 ഇലക്ട്രിക് എസ് യു വി വിപണിയില്‍ ഇറക്കാന്‍ ഒരുങ്ങി മഹീന്ദ്ര

XUV700 ഇലക്ട്രിക് എസ് യു വി വിപണിയില്‍ ഇറക്കാന്‍ ഒരുങ്ങി മഹീന്ദ്ര. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ xuv.e,BE എന്നീ സബ് ബ്രാന്‍ഡുകളില്‍ നിന്ന് ആദ്യമായി പുറത്തിറക്കുന്ന ഗ്രൗണ്ട് അപ്പ് ഇലക്ട്രിക് എസ് യു വി യാണ് xuv.e8. 2024 അവസാനത്തോടെയാവും ഇവ വിപണിയില്‍ എത്തുക.

ഏകദേശം 35 ലക്ഷത്തിനടുത്താവും ഇതിന്റെ വില.ഏകദേശം 80kwh ശേഷിയുള്ള ബാറ്ററി പായ്ക്കുമായാണ് ഇത് വിപണിയിലെത്തുന്നത്.230 bhp മുതല്‍ 350bhp വരെ കരുത്തുണ്ടാവും ഇതിന്. സിംഗിള്‍ ഡ്യൂവല്‍ ഇലക്ട്രിക് മോട്ടോര്‍ സെറ്റപ്പാണ് ഇതില്‍. ഇത് ഏകദേശം 450 km വരെ റേഞ്ച് ലഭിക്കും.

ബംബറിലേക്ക് നീളുന്ന എല്‍ ഇ ഡി ലൈറ്റ് ബാര്‍,ക്ലോസ്ഡ് ഗ്രില്‍,എല്‍ ഇ ഡി ഹെഡ് ലാമ്പുകള്‍,ഫ്‌ലാഷ് ഡോര്‍ ഹാന്‍ഡിലുകള്‍, ബോഡിയില്‍ ഉടനീളം കോപ്പര്‍ ട്രീറ്റ്‌മെന്റ് എന്നിവയാണ് ഇതിന്റെ ഡിസൈന്‍ പ്രത്യേകതകള്‍.

 

Share news
error: Content is protected !!
Scroll to Top