Section

malabari-logo-mobile

15 വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യ ചിത്രം ‘വാരണം ആയിരം’ വീണ്ടും തീയേറ്ററുകളിലേക്ക്

HIGHLIGHTS : After 15 years, Suriya's movie 'Varanam Ahiyal' is back in theatres

15 വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യയെ നായകനാക്കി ഗൗതം മേനോന്‍ ഒരുക്കിയ ഹിറ്റ് ചിത്രം ‘വാരണം ആയിരം ‘ വീണ്ടും തീയേറ്ററുകളിലേക്ക്. 2008 ലായിരുന്നു ഈ ചിത്രത്തിന്റെ റിലീസ്. ഇതിന്റെ തെലുങ്ക് പതിപ്പാണ് റീ റിലീസിനായി ഒരുങ്ങുന്നത്.

‘സൂര്യ സണ്‍ ഓഫ് കൃഷ്ണന്‍ ‘ എന്ന ടൈറ്റിലില്‍ ആണ് സിനിമ റിലീസിനെത്തുക.ഇന്ത്യക്ക് പുറമെ യു. എസി. ലും ചിത്രം പ്രദര്‍ശനത്തിനെത്തും.ഇതിനോട് അനുബന്ധിച്ച് ഇപ്പോള്‍ ഒരു ട്രൈലെര്‍ പുറത്തിറക്കിയിട്ടുണ്ട്.

sameeksha-malabarinews

ജൂലൈ 19 ന് യു എസിലും 21 ന് ഇന്ത്യയിലും ചിത്രം തീയെറ്ററുകളില്‍ എത്തും.സൂര്യ ഡബിള്‍ റോളില്‍ എത്തിയ ഈ ആക്ഷന്‍ ഡ്രാമ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുതന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!