ബെംഗളൂരുവില്‍ 1500 കിലോ കഞ്ചാവുമായി കോളേജ് വിദ്യാര്‍ഥികള്‍ പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ 1500 കിലോ കഞ്ചാവുമായി കോളേജ് വിദ്യാര്‍ഥികള്‍ പിടിയില്‍. 12 കോടി രൂപ വിലമതിക്കുന്ന കഞ്ചാവുമായി ബെംഗളൂരുവിലെ സ്വകാര്യ കോളജിലെ എംബിഎ വിദ്യാര്‍ഥിയും രാജസ്ഥാന്‍ സ്വദേശിയുമായ ചന്ദ്രഭന്‍ ബിഷ്‌ണോയ്(24), ആന്ധ്രപ്രദേശ് സ്വദേശിനിയായ ബിരുദ വിദ്യാര്‍ഥി ലക്ഷ്മി മോഹന്‍ദാസ് (23) എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റിലായ വിദ്യാര്‍ഥികള്‍ അന്തര്‍ സംസ്ഥാന ലഹരി കള്ളക്കടത്തു റാക്കറ്റിലെ അംഗങ്ങളാണെന്ന് സിറ്റി പോലീസ് പറഞ്ഞു. ട്രക്കിലെ രഹസ്യ അറയില്‍ ഒളിപ്പിച്ചാണ് വിശാഖപട്ടണത്തു നിന്നും കഞ്ചാവ് ഇവര്‍ ബെംഗളൂരുവില്‍ എത്തിച്ചിരുന്നത്.

ഇ-കൊമേഴ്‌സ് കമ്പനിയുടെ വ്യാജ രേഖകളും വ്യാജ നമ്പര്‍ പ്ലേറ്റുകളും ഉപയോഗിച്ചാണ് സംഘം അതിര്‍ത്തി ചെക്‌പോസ്റ്റുകളിലെ പരിശോധനകളില്‍ നിന്ന് രക്ഷപ്പെട്ടിരുന്നതെന്ന് ബംഗാളിഹ ജോയിന്റ് പോലീസ് കമ്മിഷണര്‍ ഡോ. ശരണപ്പ പറഞ്ഞു. കഴിഞ്ഞ ജൂണ്‍ 22ന് മൈസൂരു റോഡ് ടോള്‍ ഗേറ്റിനു സമീപം കഞ്ചാവ് വില്‍ക്കുന്നതിനിടെ പിടിയിലായ 22 വയസുകാരന്‍ സല്‍മാന്‍ പാഷയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. ആഡംബര ജീവിതം നയിക്കാനാണു പ്രതികള്‍ ലഹരിമരുന്ന് വില്‍പന നടത്തിയിരുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് പറഞ്ഞു

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top