അമിത വേഗതയില്‍ കാര്‍ ഓടിച്ചത് ചോദ്യം ചെയ്തതിന് യുവാക്കളെ കത്തികൊണ്ട് ആക്രമിച്ചതായി പരാതി; മൂന്ന് പേര്‍ക്ക് പരിക്ക്

തിരൂരങ്ങാടി: അമിത വേഗതയില്‍ കാര്‍ ഓടിച്ചത് ചോദ്യം ചെയ്തതിന് യുവാക്കളെ കത്തികൊണ്ട് ആക്രമിച്ചതായി പരാതി. മൂന്ന് പേര്‍ക്ക് പരിക്ക്. ഞായറാഴ്ച്ച രാവിലെ 11.40 ന് ചെറുമുക്ക് ജീലാനി നഗറില്‍ വെച്ചാണ് സംഭവം. ചെറുമുക്ക് ഉദ്യാന പാതയ്ക്ക് സമീപത്ത് അമിത വേഗതയില്‍ കാര്‍ ഓടിക്കുന്നത് ശ്രദ്ധയില്‍ പെട്ട യുവാക്കള്‍ വണ്ടി നിര്‍ത്തിച്ച് സമീപത്തെ വീട്ടില്‍ ഗൃഹപ്രവേശന ചടങ്ങ് നടക്കുന്നതിനാലും ഞായറാഴ്ച ആയതിനാലും കുട്ടികള്‍ ഉള്‍പ്പെടെ റോഡിലുകുമെന്നും പതുക്കെ പോകണമെന്ന് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വാക്കുതര്‍ക്കമുണ്ടായി.

ഇതിനിടെ കാര്‍ ഓടിച്ചയാളുടെ സഹോദരന്‍ തടത്തില്‍ കരീമും മറ്റൊരാളും വണ്ടിയില്‍ കത്തിയും വടിയുമായി എത്തി ആക്രമിക്കുകയായിരുന്നു എന്ന് പരിക്കേറ്റവര്‍ പറഞ്ഞു. കൂടിനിന്ന ആളുകള്‍ക്ക് നേരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറഞ്ഞു.

ചെറുമുക്ക് ജീലാനി നഗര്‍ പാങ്ങിണിക്കാടന്‍ അബ്ദു സമദിന്റെ മകന്‍ ഷാനിബ് (26), പറമ്പേരി ചെറീത് മകന്‍ ഫായിസ് (30), ഒള്ളക്കന്‍ റഷീദ് മകന്‍ ഷാഫി (28) എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേര്‍ക്ക് തലയിലും ഒരാള്‍ക്ക് കഴുത്തിലും മുഖത്തും പരിക്കേറ്റിട്ടുണ്ട്. കരീമിനെ തിരൂരങ്ങാടി പോലീസ് താലൂക്ക് ആശുപത്രിയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top