Section

malabari-logo-mobile

കരിയാട് – മോന്താല്‍ – പെരിങ്ങത്തൂര്‍ ടൂറിസം പദ്ധതിക്ക് 5.25 കോടി രൂപയുടെ ഭരണാനുമതി 

HIGHLIGHTS : തിരുവനന്തപുരം: മലനാട് നിര്‍ദ്ദിഷ്ട ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി മാഹി നദിയില്‍ ആധുനിക രീതിയില്‍ ബോട്ട് ടെര്‍മിനലുകള്‍ നിര്‍മ്മിക്കാന്‍ 5.25 കോ...

തിരുവനന്തപുരം: മലനാട് നിര്‍ദ്ദിഷ്ട ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി മാഹി നദിയില്‍ ആധുനിക രീതിയില്‍ ബോട്ട് ടെര്‍മിനലുകള്‍ നിര്‍മ്മിക്കാന്‍ 5.25 കോടി രൂപയുടെ പദ്ധതിക്ക് ടൂറിസം വകുപ്പിന്റെ അനുമതി ലഭിച്ചതായി ആരോഗ്യവകുപ്പുമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പദ്ധതി നിര്‍വ്വഹണത്തിന്റെ ഒന്നാം ഘട്ടമായാണ് ഈ തുക അനുവദിച്ചത്. 20 കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്നതാണ് മലനാട് ക്രൂയിസ് ടൂറിസം പദ്ധതി. മാഹി, കരിയാട് തുടങ്ങി പുഴയോരത്തുള്ള കളരി കേന്ദ്രങ്ങളുടെ പ്രചാരത്തിനും പ്രോത്സാഹനത്തിനും വേണ്ടി മാഹി നദിയില്‍ ‘കളരി & മാര്‍ഷ്യല്‍ ആര്‍ട്‌സ് ക്രൂയിസ് ‘ ആണ് നിര്‍ദ്ദേശിച്ചത്. അതിന്റെ ഭാഗമായി മോന്താല്‍, കരിയാട് പെരിങ്ങത്തൂര്‍ എന്നിവിടങ്ങളില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ ബോട്ട് ജെട്ടി നിര്‍മ്മിക്കാനാണ് അനുമതിയായത്. മോന്താലില്‍ ബോട്ട് ജെട്ടിയും ടോയ്‌ലറ്റും നിര്‍മ്മിക്കാന്‍ 1.11 കോടിയും കരിയാട് (കിടഞ്ഞി) ബോട്ട് ടെര്‍മിനല്‍ നിര്‍മ്മിക്കാന്‍  3.03 കോടിയും പെരിങ്ങത്തൂരില്‍ ബോട്ട് ജെട്ടിയും ടോയ്‌ലറ്റും നിര്‍മ്മിക്കാന്‍ 1.11 കോടിയും ആണ് അനുവദിച്ചത്. ഉത്തര മലബാറിന്റെ ടൂറിസം വികസനത്തില്‍ ഈ പദ്ധതികള്‍ ഒരു നാഴികക്കല്ലായിരിക്കും. പദ്ധതി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!