പീഡനക്കേസില്‍ ആള്‍ദൈവം ഫലാഹാരി അറസ്റ്റില്‍

ജയ്പൂര്‍: ആള്‍ദൈവം ഫലാഹാരി പീഡനക്കേസില്‍ അറസ്റ്റിലായി. ഇരുപത്തൊന്നു കാരിയെ പീഡിപ്പിച്ച കേസിലാണ് രാജസ്ഥാനിലെ ആള്‍വാറിലെ ആള്‍ദൈവം ഫലാഹാരി ബാബ(70) അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വര്‍ഷങ്ങളായി ബാബയുടെ അനുയായികളാണ്.

ആഗസ്ത് ഏഴിന് രക്ഷാബന്ധന്‍ ദിനത്തില്‍ ആശ്രമത്തിലെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചു എന്നാണ് പരാതി. ഛത്തീസ്ഗഡ് സ്വദേശിയായ യുവതി ജയ്പൂരില്‍ നിയമവിദ്യാര്‍ത്ഥിനിയാണ്. വിവരം പുറത്തറിയിച്ചാല്‍ കൊല്ലുമെന്നും പെണ്‍കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.

ഗുര്‍മീത് റാം റഹീം സിങ്ങിനെ ബലാത്സംഗക്കുറ്റത്തിന് കോടതി 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ചതോടെയാണ് യുവതി സംഭവം പുറത്തുപറയാന്‍ തയ്യാറായതെന്ന് പോലീസ് അറിയിച്ചു.

Share news
error: Content is protected !!
Scroll to Top