Section

malabari-logo-mobile

‘മഹാരാജ’ വിജയ് സേതുപതിയുടെ അന്‍പതാമത്തെ ചിത്രം

HIGHLIGHTS : 'Maharaja' is Vijay Sethupathi's 50th film

സിനിമാപ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ അന്‍പതാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് റിലീസ് ചെയ്തു. പാഷന്‍ സ്റ്റുഡിയോസും ദി റൂട്ടും നിര്‍മ്മാണത്തില്‍ കൈകോര്‍ക്കുന്ന ചിത്രത്തിന് മഹാരാജ എന്നാണ് ടൈറ്റില്‍ നല്‍കിയിരിക്കുന്നത്. അനുരാഗ് കശ്യപ്, മംമ്ത മോഹന്‍ദാസ്, നാട്ടി നടരാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിഥിലന്‍ സാമിനാഥന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ക്രൈം, ത്രില്ലര്‍ എന്നീ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഔട്ട് ആന്‍ഡ് ഔട്ട് ആക്ഷന്‍ ഡ്രാമയാണ്.പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരവും ദി റൂട്ടിന്റെ ബാനറില്‍ ജഗദീഷ് പളനിസ്വാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

sameeksha-malabarinews

കാന്താര ഉള്‍പ്പെടെ ബ്ലോക്ക്ബസ്റ്റര്‍ കന്നഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ ബി.അജനീഷ് ലോക്നാഥ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.നിഥിലന്റെ ‘കുരങ്ങു ബൊമ്മൈ’ എന്ന ചിത്രത്തിനും സംഗീതം നല്‍കിയത് അജനീഷ് ആയിരുന്നു .മാനഗരം, കൈതി, മാസ്റ്റര്‍, വിക്രം, ലിയോ എന്നീ ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റര്‍ ഫിലോമിന്‍ രാജ് ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ലവ് ടുഡേ, വിലങ്ങ് വെബ് സീരീസ് തുടങ്ങിയ വര്‍ക്കുകളിലൂടെ ശ്രദ്ധേയനായ ദിനേശ് പുരുഷോത്തമനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. അയ്യര്‍ക്കൈ, പേരന്മൈ, മദ്രാസപട്ടണം തുടങ്ങി നിരവധി സിനിമകളുടെ മാന്ത്രിക സെറ്റ് വര്‍ക്കുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ശെല്‍വകുറാണ് പ്രൊജക്റ്റ് ഡിസൈനര്‍. പി ആര്‍ ഓ പ്രതീഷ് ശേഖര്‍

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!