മഹാകവി പാലാ പുരസ്‌കാരം ശ്രീജിത്ത് അരിയല്ലൂരിന്

HIGHLIGHTS : Mahakavi Pala Award goes to Sreejith Ariyalur

careertech

ചിന്താദീപത്തിന്റെ പത്താമത് മഹാകവി പാലാ പുരസ്‌കാരം കവി ശ്രീജിത്ത് അരിയല്ലൂരിന്റെ സീറോ ബള്‍ബ് എന്ന കവിതാസമാഹാരത്തിന് ലഭിച്ചു.
കവി നീലേശ്വരം സദാശിവന്‍, നിലമേല്‍ എന്‍.എസ്.എസ് കോളേജ്
മലയാളവിഭാഗം മേധാവിയും കവിയുമായ ഡോ.മുരളീധരന്‍ നായര്‍, കവികളായ പെരുമ്പുഴ ഗോപാലകൃഷ്ണ പിള്ള, ഹെന്റി ജോണ്‍ കല്ലട, മാദ്ധ്യമ പ്രവര്‍ത്തകന്‍ പട്ടത്താനം സുനില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മറ്റിയാണ് പുരസ്‌കാരത്തിന് അര്‍ഹമായ കൃതി തിരഞ്ഞെടുത്തത്.

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിക്കടുത്ത് അരിയല്ലൂര്‍ സ്വദേശിയായ ശ്രീജിത്ത് എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിത്രകാരന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ദൃശ്യ-ശ്രാവ്യ-നവ മാദ്ധ്യമങ്ങളില്‍ കവിതകള്‍ അവതരിപ്പിക്കാറുണ്ട്.

sameeksha-malabarinews

സമീപ കവിതയുടെ ഭാവുകത്വത്തില്‍ ഗൗരവപൂര്‍വ്വം ഇടപെട്ട ഒട്ടനവധി കവിതകള്‍ പ്രസിദ്ധീകരിച്ച ‘നമ്മുടെ മുറ്റം’ ലിറ്റില്‍ മാഗസിന്റെ എഡിറ്ററായിരുന്നു.

പുസ്തക പ്രസാധന, വിതരണം സംരംഭമായ ഫ്രീഡം ബുക്‌സില്‍ ജോലി ചെയ്യുന്നു.

‘സെക്കിള്‍ ചവിട്ടുന്ന പെണ്‍കുട്ടി’,
‘സെക്കന്‍ഡ് ഷോ’,
‘പല കാല കവിതകള്‍’,
മാസാമാറിച്ചെടിയുടെ ഇലകള്‍’,’എര്‍ളാടന്‍’,
‘സീറോ ബള്‍ബ്’,
‘ഒരു സുഗന്ധം വാലാട്ടുന്നു’
എന്നീ കവിതാ സമാഹാരങ്ങളും
സമദ് ഏലപ്പ ഇ0ഗ്ളീഷിലേക്ക്
മൊഴിമാറ്റിയ
‘വണ്‍ ഹണ്‍ഡ്രഡ് പോയംസ് ഓഫ് ശ്രീജിത്ത് അരിയല്ലൂര്‍’
എന്ന കാവ്യ സമാഹാരവും
പ്രസിദ്ധീകരിട്ടുണ്ട്.
‘അവതാരം’ എന്ന
സ്വന്തം കവിതയെ ആധാരമാക്കിയുള്ള ഹ്രസ്വചിത്രത്തിന്റെ തിരക്കഥാ രചന നിര്‍വഹിച്ചു.
എഴുത്തുകാരുടേയും
വായനക്കാരുടേയും
കൂട്ടായ്മയായ പലര്‍മ സാംസ്‌കാരിക വേദിയുടെ സംസ്ഥാന സെക്രട്ടറിയാണ്.

ആശാന്‍ പുരസ്‌കാരം,
വൈലോപ്പിള്ളി പുരസ്‌കാരം,
സുകുമാര്‍ അഴീക്കോട് സാംസ്‌കാരിക അക്കാദമിയുടെ
തത്ത്വമസി
പുരസ്‌കാരം,
പ്രഥമ കേരള സാഹിത്യ പുരസ്‌കാരം,
സഹൃദയവേദി
പി.ടി ലാസര്‍ സ്മാരക കവിതാ പുരസ്‌കാരം,
കെ.പി കായലാട് സ്മാരക
കവിതാ പുരസ്‌കാരം,
സഹൃദയ വേദി
പി.ടി ലാസര്‍ സ്മാരക കവിതാ പുരസ്‌കാരം,
അബ്ദു റഹ്‌മാന്‍ പുറ്റെക്കാട് സ്മാരക പുരസ്‌കാരം,
ഒ.വി വിജയന്‍ സ്മാരക സമിതിയുടെ
ഖസാക്കിന്റെ ഇതിഹാസം
സുവര്‍ണ്ണ ജൂബിലി
കവിതാ പുരസ്‌കാരം
തുടങ്ങിയ
പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.

മഹാകവി പാലായുടെ കൈയ്യൊപ്പ് പതിച്ച ഫലകവും
25000 രൂപ വിലയുള്ള എണ്ണച്ഛായാചിത്രവും മൊമെന്റോയും അടങ്ങുന്ന അവാര്‍ഡ്
കൊല്ലം പബ്ലിക് ലൈബ്രറിയില്‍ നടന്ന സചിന്തയുടെ വാര്‍ഷിക സമ്മേളനത്തില്‍ വച്ച് കൊല്ലം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറും കവിയുമായ കൊല്ലം മധുവാണ് പുരസ്‌കാരം സമ്മാനിച്ചത്.
കവി ഹരിശങ്കരന്‍ അശോകന്‍,
അഞ്ജന മധു,
പ്രസിഡന്റ് അലിസ്റ്റര്‍ ജോസ് വില്‍സണ്‍, ജനറല്‍ സെക്രട്ടറി വൈശാഖ് പി.സുധാകര്‍, ഡയറക്ടര്‍ പ്രിന്‍സ് കല്ലട എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!