ആച്ചിക്കുളങ്ങര- കണ്ടംചിറ തോട് ശുചീകരണത്തിലൂടെ ‘ഇനി ഞാനൊഴുകട്ടെ’ ജനകീയ ക്യാമ്പയിനിന് ജില്ലയില്‍ തുടക്കമായി

HIGHLIGHTS : The 'Let Me Flow Now' popular campaign has begun in the district through the cleaning of the Achikulangara-Kandamchira stream.

careertech

കോഴിക്കോട്:നീര്‍ച്ചാലുകളുടെയും ജല സ്രോതസ്സുകളുടെയും പുനരുജജീവനം ലക്ഷ്യമിട്ട് ഹരിത കേരളം മിഷന്‍ ആരംഭിച്ച ഇനി ഞാനൊഴുകട്ടെ ജനകീയ ക്യാമ്പയിനിന് ജില്ലയില്‍ തുടക്കമായി. മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തിലെ ആച്ചിക്കുളങ്ങര- കണ്ടംചിറ തോട് ശുചീകരിച്ചു കൊണ്ട് ടി പി രാമകൃഷ്ണന്‍ എംഎല്‍എ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. സമ്പൂര്‍ണ ആരോഗ്യ അന്തരീക്ഷം സൃഷ്ടിക്കാന്‍ മാലിന്യ മുക്ത പ്രദേശങ്ങള്‍ക്കായുളള ഇത്തരം മുന്നേറ്റത്തില്‍ ജനങ്ങളും അണിചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് എന്നിവര്‍ മുഖ്യാതിഥികളായി. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി ടി പ്രസാദ് ക്യാമ്പയിന്‍ വിശദീകരിച്ചു സംസാരിച്ചു.

മൈത്രി നഗറില്‍ ആരംഭിച്ച് നരിക്കുനി പാലം വരെയുളള 2.1 കി മീ ദൂരമാണ് പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ ശുചീകരിച്ചത്. തുടര്‍ന്ന് തോടിന്റെ ഒഴുക്ക് സുഗമമാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളും. മേപ്പയൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഗ്രീന്‍ കേഡറ്റ് കോര്‍പ്സ് (ജിസിസി), എന്‍ എസ് എസ് യൂണിറ്റ് പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങി ആയിരങ്ങള്‍ ശുചീകരണത്തില്‍ പങ്കാളികളായി.

sameeksha-malabarinews

മേലടി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഞ്ഞക്കുളം നാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കെ കെ നിഷിദ, അഷിത നടുക്കാട്ടില്‍, എ പി രമ്യ, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി സുനില്‍, വി പി രമ, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന്‍, എന്‍ എം ദാമോദരന്‍, കെ കുഞ്ഞിക്കണ്ണന്‍, പി കെ അനീഷ്, അബ്ദുറഹ്‌മാന്‍ കമ്മന, നിഷാദ് പൊന്നങ്കണ്ടി, എം കെ രാമചന്ദ്രന്‍, നാരായണന്‍ മേലാട്ട്, മധു പുഴയരികത്ത്, എടിസി അമ്മത് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.മേപ്പയൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഗ്രീന്‍ കേഡറ്റ് കോര്‍പ്സ്ന്റെ 2024-25 വര്‍ഷത്തെ മാതൃക പ്രവര്‍ത്തന രേഖ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ചടങ്ങില്‍ വച്ച് പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ പി ശോഭ സ്വാഗതവും ഹരിത കേരളം മിഷന്‍ ആര്‍പി നിരഞ്ജന എം പി നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!