19 ആം വയസ്സില്‍ ബലാത്സംഗത്തിന് ഇരയായെന്ന് മഡോണ

051414_ent_madonna_640ന്യൂയോര്‍ക്ക: സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പീഡനത്തില്‍ നിന്നും സെലിബ്രിറ്റികള്‍ക്കും മോചനമില്ലെന്ന് പോപ് റാണി മഡോണ. താന്‍ തന്നെ ഒട്ടേറെ തവണ ലൈംഗിക പീഡനത്തിന് വിധേയമായിട്ടുണ്ടെന്ന് മഡോണ വെളിപ്പെടുത്തി. അടുത്തിടെ പുറത്തുവിട്ട ‘സ്ട്രഗിളിംഗ് ഡേയ്‌സ്’ എന്ന ഓര്‍മ്മക്കുറിപ്പുകളിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.

പത്തൊന്‍പതാം വയസുമുതല്‍ താന്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് മഡോണ പറഞ്ഞു. മിഡ്‌വെസ്റ്റില്‍ നിന്നും ബിഗ് ആപ്പിളിലേക്കുള്ള യാത്രയിലാണ് ആദ്യത്തെ ദുരനുഭവം ഉണ്ടായത്. ഫോണ്‍ ചെയ്യാനായി വഴിവക്കില്‍ വാഹനം നിര്‍ത്തിയിരുന്നു. സൗജന്യമായി ഫോണ്‍ ചെയ്യാമെന്ന് വാഗ്ദാനം നല്‍കി ഒരാള്‍ തെരുവിനടുത്തുള്ള തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യം ആരോടും പറഞ്ഞില്ല.

ന്യൂയോര്‍ക്കില്‍ വെച്ച് പല തവണ പിന്നീട് പീഡനങ്ങള്‍ ആവര്‍ത്തിച്ചു. ബലം പ്രയോഗിച്ച് ലൈംഗികതയക്ക് തന്നെ വിധേയയാക്കിയെങ്കിലും പുറത്തു പറയുകയോ പോലീസില്‍ പരാതി നല്‍കുകയോ ചെയ്തില്ല. പരാതി നല്‍കിയാല്‍ പോലീസിന്റെ അശ്ലീല ചോദ്യങ്ങള്‍ കൂടി താന്‍ കേള്‍ക്കേണ്ടിവന്നേനെയെന്ന് അവര്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top