Section

malabari-logo-mobile

കോഴിക്കോട്‌ എയര്‍പോര്‍ട്ട്‌ അടച്ചിടല്‍; പ്രവാസികള്‍ കടുത്ത ആശങ്കയില്‍

HIGHLIGHTS : ദോഹ: കോഴിക്കോട് എയര്‍പോര്‍ട്ട് അറ്റകുറ്റപ്പണിക്കായി ബദല്‍ സംവിധാനങ്ങളില്ലാതെ ഭാഗികമായി അടച്ചിടുന്നതില്‍ പ്രവാസികളുടെ

CCJ_shaajol_shameel_calicutinternationalairport_1g1k79mddtദോഹ: കോഴിക്കോട് എയര്‍പോര്‍ട്ട് അറ്റകുറ്റപ്പണിക്കായി ബദല്‍ സംവിധാനങ്ങളില്ലാതെ ഭാഗികമായി അടച്ചിടുന്നതില്‍ പ്രവാസികളുടെ ആശങ്ക കോഴിക്കോട് പ്രവാസി അസോസിയേഷന്‍ സംഘടിപ്പിച്ച ടേബിള്‍ ടോക്കില്‍ പങ്കെടുത്തവര്‍ പങ്കുവെച്ചു. വിവിധ സംഘടനാ പ്രതിനിധികളേയും പ്രാദേശിക കൂട്ടായ്മകളേയും സംഘടിപ്പിച്ചാണ് ടേബിള്‍ ടോക്ക് സംഘടിപ്പിച്ചത്.
സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണെങ്കിലും വളരെ തിരക്കേറിയ സമയത്ത് എയര്‍പോര്‍ട്ട് ഭാഗികമായി അടക്കുന്നതിലുള്ള ആശങ്ക യോഗത്തില്‍ ഉയര്‍ന്നുവന്നു. മാസങ്ങളോളം എയര്‍പോര്‍ട്ട് അടച്ചിടേണ്ടി വന്നാല്‍ അന്താരാഷ്ട്ര പദവി തന്നെ നഷ്ടപ്പെടുമോ എന്നുള്ള ഉത്കണ്ഠയും യോഗത്തിലുണ്ടായി.
മറ്റെല്ലാ വിഷയങ്ങളിലുമെന്നപോലെ പ്രവാസികളുടെ ആശങ്ക പരിഹരിക്കുന്നതില്‍ ഈ വിഷയത്തിലും ഗവണ്‍മെന്റുകള്‍ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ യോഗത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു.
നാട്ടിലെ പ്രവാസി സംഘടനകള്‍ ഈ വിഷയം ഏറ്റെടുത്തെങ്കിലും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ വേണ്ടത്ര ഗൗരവത്തില്‍ ഇടപെടലുകല്‍ നടത്തിയിട്ടില്ല. എത്രയും പെട്ടെന്ന് രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും ഇടപെട്ട് പ്രവാസികളുടെ ആശങ്കയ്ക്ക് പരിഹാരമുണ്ടാക്കണമെന്നും ടേബിള്‍ ടോക്ക് ആവശ്യപ്പെട്ടു. ഖത്തറിലെ വിവിധ സംഘടനകളേയും മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ സംഘടനകളേയും ഉള്‍പ്പെടുത്തി കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപകരിക്കണമെന്നും യോഗത്തില്‍ തീരുമാനമുണ്ടായി.
ടേബിള്‍ ടോക്കില്‍ ഷംസീര്‍ അരിക്കുളം മോഡറേറ്ററായിരുന്നു. എന്‍ പി ശ്രീധരന്‍ വിഷയം അവതരിപ്പിച്ചു. വിവിധ സംഘടനാ പ്രതിനിധികളായ ബഷീര്‍, റഫീഖുദ്ദീന്‍, നിസാര്‍ പയ്യോളി, ജാബിര്‍ ബേപ്പൂര്‍, കെ രാജീവന്‍, വിനോദ് വടക്കയില്‍, പി കെ ഗഫൂര്‍, റിയാദ് എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!