Section

malabari-logo-mobile

മധു വധക്കേസ്; 16 പ്രതികളെ റിമാന്‍ഡ് ചെയ്തു

HIGHLIGHTS : പാലക്കാട്: മധു വധക്കേസില്‍ 16 പ്രതികളെ റമാന്‍ഡ് ചെയ്തു. മണ്ണാര്‍ക്കാട് സ്‌പെഷ്യല്‍ കോടതിയാണ് പ്രതികളെ മാര്‍ച്ച് 9 വരെ റിമാന്‍ഡ് ചെയ്തത്. ഇന്ന് രാവി...

പാലക്കാട്: മധു വധക്കേസില്‍ 16 പ്രതികളെ റമാന്‍ഡ് ചെയ്തു. മണ്ണാര്‍ക്കാട് സ്‌പെഷ്യല്‍ കോടതിയാണ് പ്രതികളെ മാര്‍ച്ച് 9 വരെ റിമാന്‍ഡ് ചെയ്തത്. ഇന്ന് രാവിലെ അഗളി പോലീസ് സ്‌റ്റേഷനില്‍ നിന്ന് പ്രതികളെ മണ്ണാര്‍കാട് സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കിയത്.

മുക്കാലി സ്വദേശികളായ പൊതുവച്ചോലയില്‍ ഷംസുദ്ദീന്‍(32),മണ്ണംപറ്റയില്‍ ജെയ്ജു മോന്‍(45), കുറ്റിക്കല്‍ സിദ്ദീഖ്(35), തൊടിയില്‍ ഉബൈദ്(25), പള്ളിശേരില്‍ രാധാകൃഷ്ണന്‍(34), ചോലയില്‍ അബ്ദുള്‍ കരീം(50), കുന്നത്തുവീട്ടില്‍ അനീഷ്(30), കിളയില്‍ മരക്കാര്‍ ഉണ്ണിയാല്‍(35), വറുതിയില്‍ നജീബ്(34), പുത്തന്‍പുരയ്ക്കല്‍ സജീവ്(30), ആനമൂളി പുതുവച്ചോലയില്‍ അബൂബക്കര്‍(32), പാക്കുളം സ്വദേശി ഹുസൈന്‍ മേച്ചേരില്‍ (50), കള്ളമല സ്വദേശികളായ മുരിക്കടയില്‍ സതീശ്(39), ചരിവില്‍ ഹരീഷ്(34), ചരിവില്‍ ഹരീഷ്(34), ചരിവില്‍ ബിജു(41), വിരുത്തിയില്‍ മുനീര്‍(28) എന്നിവരാണ് കേസിലെ പ്രതികള്‍.

sameeksha-malabarinews

പ്രതികള്‍ക്കെതിരെ കൊലപാതകം, പട്ടികവര്‍ഗ പീഡന നിരോധന വകുപ്പ്, സാമൂഹികമാധ്യങ്ങളില്‍ മര്‍ദനത്തിന്റെ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചതിന് വിവിധ ഐ ടി വകുപ്പുകള്‍ എന്നിവയാണ് ചുമത്തിയിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!