HIGHLIGHTS : M.T. Vasudevan Nair passes away
കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ (91) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 11 ദിവസമായി എം ടി വാസുദേവന്‍ നായര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകന്‍, സാഹിത്യകാരന്‍, നാടകകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായ മലയാളിയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം.ടി. വാസുദേവന്‍ നായര്‍ (ജനനം: 1933, ജൂലൈ പാലക്കാട് ജില്ലയിലെ കൂടല്ലൂരില്‍ .
മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം എം.ടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നു. അദ്ധ്യാപകന്‍, പത്രാധിപന്‍[3], എന്നീ നിലകളിലും പ്രവര്‍ത്തിച്ച ഇദ്ദേഹത്തിന് പത്മഭൂഷണ്‍, ജ്ഞാനപീഠം എഴുത്തച്ഛന്‍ പുരസ്‌കാരം, ജെസി ഡാനിയല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം ,കേരള നിയമസഭ പുരസ്‌കാരം മുതലായ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
നോവലുകള്‍ : നാലുകെട്ട് (നോവല്‍). 1958.,പാതിരാവും പകല്‍ വെളിച്ചവും (നോവല്‍). 1959.,അറബിപ്പൊന്ന്’ (നോവല്‍) (എന്‍.പി.മുഹമ്മദുമായി ചേര്‍ന്നെഴുതിയത്). 1960., അസുരവിത്ത് (നോവല്‍). 1962., മഞ്ഞ് (നോവല്‍). 1964., കാലം (നോവല്‍). 1969., വിലാപയാത്ര. 1978., രണ്ടാമൂഴം. 1984., വാരണാസി(നോവല്‍). 2002.
കഥകള്‍: ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, വാരിക്കുഴി
പതനം, ബന്ധനം, സ്വര്‍ഗ്ഗം തുറക്കുന്ന സമയം, വാനപ്രസ്ഥം, ദാര്‍-എസ്-സലാം
രക്തം പുരണ്ട മണ്‍ തരികള്‍, വെയിലും നിലാവും, കളിവീട്, വേദനയുടെ പൂക്കള്‍, ഷെര്‍ലക്ക്, ഓപ്പോള്‍, നിന്റെ ഓര്‍മ്മയ്ക്ക്, വിത്തുകള്‍, കര്‍ക്കിടകം
വില്പന, ചെറിയ,ചെറിയ ഭൂകമ്പങ്ങള്‍, പെരുമഴയുടെ പിറ്റേന്ന്, കല്പാന്തം
കാഴ്ച, ശിലാലിഖിതം, കുപ്പായം
തിരക്കഥകള്‍:
എംടി
ഓളവും തീരവും
മുറപ്പെണ്ണ്
വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍
നഗരമേ നന്ദി
അസുരവിത്ത്
പകല്‍ക്കിനാവ്
ഇരുട്ടിന്റെ ആത്മാവ്
കുട്ട്യേടത്തി
ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച
എവിടെയോ ഒരു ശത്രു
വെള്ളം
പഞ്ചാഗ്‌നി
നഖക്ഷതങ്ങള്‍
അമൃതം ഗമയ
ആരൂഢം
ആള്‍ക്കൂട്ടത്തില്‍ തനിയെ
അടിയൊഴുക്കുകള്‍
ഉയരങ്ങളില്‍
ഋതുഭേദം
വൈശാലി
സദയം
ഒരു വടക്കന്‍ വീരഗാഥ
പെരുന്തച്ചന്‍
താഴ്വാരം
സുകൃതം
പരിണയം
എന്നു സ്വന്തം ജാനകിക്കുട്ടി (ചെറിയ ചെറിയ ഭൂകമ്പങ്ങള്‍ എന്ന ചെറുകഥയെ ആശ്രയിച്ച്)
തീര്‍ത്ഥാടനം (വാനപ്രസ്ഥം എന്ന ചെറുകഥയെ ആശ്രയിച്ച്)
പഴശ്ശിരാജ
ഒരു ചെറുപുഞ്ചിരി
ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും
നിര്‍മ്മാല്യം (1973)
മോഹിനിയാട്ടം (ഡോക്യുമെന്ററി, 1977)
മഞ്ഞ് (1982)
കടവ് (1991)
ഒരു ചെറുപുഞ്ചിരി (2000)
തകഴി (ഡോക്യുമെന്ററി)
മറ്റുകൃതികള്‍
ഗോപുരനടയില്‍ എന്ന നാടകവും കാഥികന്റെ കല, കാഥികന്റെ പണിപ്പുര, ഹെമിംഗ്വേ ഒരു മുഖവുര എന്നീ പ്രബന്ധങ്ങളും, , ജാലകങ്ങളും കവാടങ്ങളും, വന്‍കടലിലെ തുഴവള്ളക്കാര്‍, അമ്മയ്ക്ക്, മുത്തശ്ശിമാരുടെ രാത്രി, രമണീയം ഒരു കാലം ആള്‍ക്കൂട്ടത്തില്‍ തനിയെ, മനുഷ്യര്‍ നിഴലുകള്‍ എന്ന യാത്രാവിവരണവുമാണ് മറ്റു പ്രധാനകൃതികള്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു