എം ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു; സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഒരു വര്‍ഷത്തിനും അഞ്ച് മാസത്തിന് ശേഷമാണ് എം ശിവശങ്കര്‍ സര്‍വീസിലേക്ക് തിരിച്ചെത്തുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലൈ 16നായിരുന്ന് എം ശിവശങ്കറിനെ സസ്പെന്‍ന്‍ഡ് ചെയ്തത്. നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണ കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെയാണ് എം ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്. ഇ.ഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്തു. 98 ദിവസം ജയില്‍വാസം അനുഭവിച്ചു. ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് ശിവശങ്കറിനെ പ്രതിചേര്‍ത്തുവെങ്കിലും കുറ്റപത്രം നല്‍കിയിട്ടില്ല.

ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുമില്ല. പുതിയ കേസുകളൊന്നും നിലവിലില്ലെന്നും ഒന്നര വര്‍ഷമായി സസ്പെന്‍ഷിലുള്ള ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുക്കുന്നത് നിലവിലെ അന്വേഷണങ്ങള്‍ക്ക് തടസമാവില്ലെന്നും ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയില്‍ പറഞ്ഞിരുന്നു. ഈ ശുപാര്‍ശ അംഗീകരിച്ചാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

 

Share news
error: Content is protected !!
Scroll to Top