എം.ഫാം കോഴ്‌സ്: ഓൺലൈനായി അപേക്ഷിക്കാം

കേരളത്തിലെ സർക്കാർ ഫാർമസി കോളേജുകളിലേയ്ക്കും സ്വാശ്രയ ഫാർമസി കോളേജുകളിലെ  സർക്കാർ മെറിറ്റ് സീറ്റുകളിലേയ്ക്കും 2024-25 അധ്യയന വർഷത്തെ എം.ഫാം കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിനായി 2023 ലെയും 2024 ലെയും ഗ്രാജ്വേറ്റ് ഫാർമസി ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (G PAT) പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

യോഗ്യത നേടിയിട്ടുള്ള സർവ്വീസ് വിഭാഗക്കാർക്കും പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിലൂടെ  ഒക്ടോബർ 16 ന് വൈകുന്നേരം 3.00 മണിവരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അപ്‌ലോഡ്‌ ചെയ്യുന്ന രേഖകളുടെ അസ്സൽ പകർപ്പുകൾ അഡ്മിഷൻ സമയത്ത് ബന്ധപ്പെട്ട കോളേജുകളിൽ ഹാജരാക്കണം. ഫോൺ: 0471 2525300.

Share news
error: Content is protected !!
Scroll to Top