മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍

കൊച്ചി: മുന്‍ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് നടന്‍ ബാലയെ പൊലീസ് അറസ്റ്റു ചെയ്തു. എറണാകുളം കടവന്ത്ര പൊലീസാണ് കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്.

സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കടവന്ത്ര പൊലീസിനു നല്‍കിയപരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. യുവതിയെയും മകളെയും ഇയാള്‍ ശല്യം ചെയ്യുന്നതായും പരാതിയില്‍ പറയുന്നുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് നടനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ ബാലയുടെ മാനേജരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, കുട്ടികളോടുള്ള ക്രൂരത എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ബാല ചെയ്തതായാണ് പരാതി. ബാലയെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബാലയും മുന്‍ ഭാര്യയുമായുള്ള തര്‍ക്കം സമൂഹമാധ്യമങ്ങളിലൂടെ ഏറെ ചര്‍ച്ചയായിരുന്നു.

 

 

 

Share news
error: Content is protected !!
Scroll to Top