ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ അന്തരിച്ചു

ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികലയുടെ ഭര്‍ത്താവ് മരുതപ്പ നടരാജന്‍(74)അന്തരിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ ഒന്നരമണിയോടെയാണ് അന്ത്യം സംഭവിച്ചത്.

നെഞ്ചുവേദനയെ തുടര്‍ന്ന് മാര്‍ച്ച് 16 നാണ് അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴഞ്ഞിരുന്നത്. അഞ്ചുമാസം മുമ്പ് കരള്‍, വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികല ഭര്‍ത്താവിന്റെ ആരോഗ്യനില കാണിച്ച് പരോളിന് അപേക്ഷ നല്‍കിയിരുന്നു.

Share news
error: Content is protected !!
Scroll to Top