എം.ജി. ശ്രീകുമാര്‍ ബിജെപി അനുഭാവി; സംഗീത നാടക അക്കാദമി ചെയര്‍മാന്‍ നിയമനം പുനരാലോചിക്കാന്‍ സിപിഎം

തിരുവനന്തപുരം: എം.ജി. ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനായി നിയമിക്കാനുള്ള ധാരണ വിവാദമായതോടെ സിപിഎം ഇക്കാര്യം വീണ്ടും ചര്‍ച്ച ചെയ്യും. കഴിഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് സംവിധായകന്‍ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമിയുടെയും എം.ജി. ശ്രീകുമാറിനെ സംഗീത നാടക അക്കാദമിയുടെയും ചെയര്‍മാന്മാരാക്കാന്‍ ധാരണയായത്.

എന്നാല്‍ ശ്രീകുമാര്‍ ബിജെപി അനുഭാവി ആണെന്ന ആരോപണം ഉയര്‍ന്നു. 2016ലെ നിയസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന വി. മുരളീധരനൊപ്പം വേദി പങ്കിട്ടു പ്രസംഗിക്കുന്ന വിഡിയോ പ്രചരിക്കുകയും ചെയ്തു. നാടക കലാകാരന്മാരുടെ സംഘടനയും വിയോജിപ്പ് വ്യക്തമാക്കി.

ഇടത് അനുഭാവികളടക്കം വിമര്‍ശനം ഉയര്‍ത്തുന്ന സാഹചര്യത്തിലാണു വിഷയം വീണ്ടും പരിശോധിക്കുന്നത്.

Share news
error: Content is protected !!
Scroll to Top