പാഠപുസ്തകങ്ങള്‍ക്കപ്പുറത്തുളള അറിവിന്റെ ലോകം കീഴടക്കാനുള്ള ആര്‍ജ്ജവം വിദ്യാര്‍ത്ഥികളില്‍ വളരണം;എം അലി മണിക് ഫാന്‍

പരപ്പനങ്ങാടി: പാഠപുസ്തകങ്ങള്‍ക്കപ്പുറത്തുളള അറിവിന്റെ വിശാലമായ ലോകം കൂടി കീഴടക്കാനുള്ള മത്സരബുദ്ധിയും ആര്‍ജ്ജവവും വിദ്യാര്‍ത്ഥികളില്‍ വളര്‍ന്ന് വരണമെന്ന് ശാസ്ത്രജ്ഞനും സമുദ്ര ഗവേഷകനുമായ എം അലി മണിക് ഫാന്‍ മിനിക്കോയ് അഭിപ്രായപ്പെട്ടു. പരപ്പനങ്ങാടി സോഫ്റ്റ് അക്കാദമി പെംസ് സ്‌കൂളില്‍ പുതുതായി സജ്ജീകരിച്ച വായനാ മൂലയുടെയും ലൈബ്രറിയുടെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ പഠനം പോലും ലഭിക്കാതെ വിവിധ മേഖലകളില്‍ മികച്ച നേട്ടം കൈവരിക്കാനും പതിനാലോളം ഭാഷകള്‍ സ്വായത്തമാക്കാനും കഴിഞ്ഞത് വായനയിലൂടെയും നിരീക്ഷണങ്ങളിലൂടെയുമാണെന്ന് അദ്ദേഹം പറഞ്ഞു. കടലിനടിയില്‍ പുതിയ മീനിനെ കണ്ടെത്തിയതും അതിന് ശാസ്ത്രജ്ഞര്‍ തന്റെ പേര് നല്‍കിയതും ടീം സെവറിന് വേണ്ടി ഉലകം ചുറ്റാന്‍ സിന്‍ബാദിന്റെ കപ്പല്‍ പുനരാവിഷ്‌കരിച്ച് നല്‍കിയതും വിശദീകരിച്ചത് വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി.

ഇ ഒ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ എം ബി ബീന, മന്‍സൂറലി ചെമ്മാട്, പി ടി എ പ്രസിഡണ്ട് എം എന്‍ മുജീബ് റഹ്മാന്‍, വൈസ് പ്രസിഡണ്ട് ഫിറോസ് പി, മര്‍വാന്‍ കെ, നീതു എം, ജയകൃഷ്ണന്‍ , അബ്ദുല്‍ ജബ്ബാര്‍ പുളിക്കലകത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ഫാന്‍

Share news
error: Content is protected !!
Scroll to Top