പരപ്പനങ്ങാടി പരപ്പനങ്ങാടിയിലെ താനൂര്‍ റോഡിലുള്ള ബിഎസ്എന്‍എല്‍ കെട്ടിടത്തിന്റെ ചുറ്റുമതിലിന്റെ കിഴക്കുഭാഗം പൊതുസ്ഥലം കയ്യേറി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തി. ജില്ലാ സര്‍വ്വേ ടീം നടത്തിയ സര്‍വ്വയിലാണ് പരപ്പനങ്ങാടിയില്‍ തര്‍ക്കത്തിലുണ്ടായിരുന്ന പലയിടത്തും കയ്യേറ്റം കണ്ടെത്തിയിരിക്കുന്നത്.
പരപ്പനങ്ങാടി പുത്തരിക്കലിലും കയ്യേറ്റങ്ങള്‍ കണ്ടെത്തി മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കാന്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞു.
ജില്ല സര്‍വേയര്‍ ദാമോദരന്റെ നേതൃത്വത്തിലുള്ള സര്‍വ്വേടീമാണ് അളവുകള്‍ നടത്തിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




