പണിമുടക്ക് ദിനത്തില്‍ പരപ്പനങ്ങാടിയില്‍ ട്രെയിന്‍ തടഞ്ഞ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ക്ക് പിഴ ചുമത്തി

പരപ്പനങ്ങാടി:  കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നിലപാടുകള്‍ക്കെതിരെ നടത്തിയ പണിമുടക്കിന്റെ ഭാഗമായി പരപ്പനങ്ങാടിയില്‍ ട്രെയിന്‍ തടഞ്ഞ ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്ക് പിഴചുമത്തി.

ഇന്ന് പരപ്പനങ്ങാടി ഒന്നാംക്ലാസ് മജിസട്രേറ്റ് കോടതിയാണ് ട്രേഡ് യൂണിയന്‍ നേതാക്കളായ വി.പി സോമസുന്ദരം, സുരേഷ്ബാബു.എംപി, കെ ജയചന്ദ്രന്‍, ധര്‍മ്മരാജന്‍(സിഐടിയു), പിഒ സലാം, അബ്ദുല്‍ ഗഫൂര്‍(ഐഎന്‍ടിയുസി), ഗിരീഷ് തോട്ടത്തില്‍, സി. സുബൈര്‍(എഐടിയുസി), ഉമ്മര്‍ ഒട്ടുമ്മല്‍, ചേക്കാലി റസഖ്, കളത്തിങ്ങല്‍ ഹംസ(എസ്ടിയു), കാരയില്‍ വാസു(എച്ച്എംഎസ്) എന്നിവരെയാണ് പിഴചുമത്തിയത്. ഒരോരുത്തരും മൂവായിരത്തി അഞ്ഞുറു രൂപ വീതം അടയ്ക്കണം.

ജനവരി എഴ്, എട്ട് തിയ്യതികളിലാണ് രാജ്യവ്യാപകമായി പൊതുപണിമുടക്ക് നടന്നത്. പരപ്പനങ്ങാടിയില്‍ രണ്ടു ദിവസവും ട്രെയിന്‍ തടഞ്ഞിരുന്നു. എട്ടാംതിയ്യതി ട്രെയിന്‍ തടഞ്ഞ പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസ് ഈ മാസം ഇരുപത്തിഅഞ്ചിന് കോടതിയില്‍ വിധി പറയും.

Share news
error: Content is protected !!
Scroll to Top