ലുധിയാനയിലെ വാതക ചോര്‍ച്ച;മരണസംഖ്യ11 ആയി

പഞ്ചാബ്: പഞ്ചാബിലെ ലുധിയാനയില ജിയാസ്പുര പ്രദേശത്തുള്ള ഫാക്ടറിയിലുണ്ടായ വാതക ചോര്‍ച്ചയില്‍ 11 പേര്‍ മരിച്ചു.

ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അപകടത്തെ തുടര്‍ന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) ഒരു സംഘം സംഭവസ്ഥലത്തെത്തി, ഡോക്ടര്‍മാരും ആംബുലന്‍സുകളും അഗ്‌നിശമന സേനാ സംഘവും സ്ഥലത്തുണ്ട്. രാവിലെ 7.15 ഓടെയാണ് വാതക ചോര്‍ച്ചയുണ്ടായത്. ഫാക്ടറില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷവും ചികിത്സയിലുള്ളവര്‍ക്ക് 50,000 രൂപ ധനസഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് ലുധിയാന സബ് ഡിവിഷിണല്‍ മജിസ്‌ട്രേറ്റ് സ്വാതി തിവാന അറിയിച്ചു. ഏത് തരത്തിലുള്ള വാതകമാണ് ചോര്‍ന്നതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നും കൂടുതല്‍ വിവരം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top