
അറബികടലിലെ ന്യൂനമര്‍ദ്ദം, തീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത
കോഴിക്കോട് : അറബികടല്‍ ന്യൂനമര്‍ദ്ദം നിലവില്‍ മധ്യ കിഴക്കന്‍ അറബികടലില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി ( Well Marked Low pressure ) സ്ഥിതി ചെയ്യുന്നു.
അടുത്ത 12 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യൂന മര്‍ദ്ദമായി മാറാന്‍ സാധ്യത. കേരള തീരത്ത് ഭീഷണിയില്ല.
കേരളത്തില്‍ ഇന്നും നാളെയും പ്രത്യേകിച്ച് മധ്യ തെക്കന്‍ ജില്ലകളില്‍ മഴ ദുര്‍ബലമാകും. വടക്കന്‍ ജില്ലകളില്‍ ഒറ്റപെട്ട മഴക്ക് സാധ്യത. തിങ്കളാഴ്ച മുതല്‍ വീണ്ടും വ്യാപകമായ മഴ സൂചന നല്‍കുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




