നിലമ്പൂര്‍: നീലഗരി ജില്ലയിലെ ദേവാല വനത്തിലെ അനധികൃത സ്വര്‍ണ്ണഖനനം നടത്തുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ച് തമിഴ്‌നാട് വനം വകുപ്പ്. ഇതിനായി ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ നാലുപേര്‍ കുടുങ്ങി. ഇവരില്‍ നിന്നും 40,000 രൂപ പിഴയീടാക്കി.
വനാതിര്‍ത്തിയില്‍ നിന്നും കാട്ടിലേക്കുള്ള വഴികളിലെല്ലാം വനംവകുപ്പ് കാവലും പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്. തണ്ടര്‍ബോള്‍ട്ടിന്റെ നിരീക്ഷണുമുണ്ട്. ഇരുനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദേവാല കാട്ടിലെ പാറകളില്‍ സ്വര്‍ണ്ണത്തിന്റെ സാനിദ്ധ്യം കണ്ടെത്തുന്നത്. തുടര്‍ന്ന് ബ്രിട്ടീഷുകാരുടെ കാലത്ത് വ്യാവസായിക അടിസ്ഥാനത്തില്‍ സ്വര്‍ണ്ണം ഖനനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ചെലവ് കൂടുതലും ലഭിക്കുന്ന സ്വര്‍ണ്ണം കുറവാകുകയും ചെയ്തതോടെ ഖനനം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ തദ്ദേശീയരടക്കമുള്ള ഭാഗ്യാന്വേഷികള്‍ അനധികൃതമായി കാട്ടില്‍ സ്വര്‍ണ്ണത്തിനായുള്ള അന്വേഷണം തുടര്‍ന്നുകൊണ്ടിരുന്നു. ഇപ്പോളും നിലമ്പൂര്‍, നാടുകാണി, ദേവാല പരിസരങ്ങളില്‍ നിന്നും നിരവധി പേര്‍ സ്വര്‍ണ്ണഖനനത്തിന് കാട് കയറുന്നുണ്ട്.
ഇവര്‍ പാറകളില്‍ സ്വര്‍ണ്ണത്തിന്റെ അംശം കണ്ടെത്തുന്നതുവരെ കുഴിയെടുക്കും. ഇത്തരം കുഴികളും തുരങ്കങ്ങളും ഇപ്പോള്‍ വനത്തിലെ മൃഗങ്ങളുടെ ജീവന്‍ തന്നെ നഷ്ടപ്പെടുന്നിടത്തേക്ക് കാര്യങ്ങളെ എത്തിച്ചു. ഇതേ തുടര്‍ന്നാണ് കാട്ടിലേക്കുള്ള അനധികൃത പ്രവേശനത്തിനെതിരെ ശക്തമായ നടപടികളിലേക്ക് കാര്യങ്ങളെ എത്തിച്ചത്.
ബ്രിട്ടീഷ് ഭരണകാലത്ത് നീലഗിരി വയനാട് വനമേഖലയില്‍ സ്വര്‍ണ്ണഖനനം നടത്തുന്നതിനായി ലണ്ടനില്‍ 41 കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നാണ് കണക്ക്.
്ഗൂഡലൂര്‍ ദേവാല വനത്തിനുള്ളില്‍ സ്വര്‍ണ്ണഖനനത്തിനെത്തുന്നവരെ പിടികൂടാന്‍ ഡ്രോണിനെയിറക്കി വനംവകുപ്പ്
നിലമ്പൂര്‍ നീലഗരി ജില്ലയിലെ ദേവാല വനത്തിലെ അനധികൃത സ്വര്‍ണ്ണഖനനം നടത്തുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ച് തമിഴ്‌നാട് വനം വകുപ്പ്. ഇതിനായി ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ നാലുപേര്‍ കുടുങ്ങി. ഇവരില്‍ നിന്നും 40,000 രൂപ പിഴയീടാക്കി.