ലോകകപ്പ് മാമാങ്കം; ഫിഫ വേള്‍ഡ് കപ്പ് 2022 ഒരു വര്‍ഷ കൗണ്ട് ഡൗണിന് നാളെ തുടക്കം, ക്ലോക്ക് അനാച്ഛാദനം ഇന്ന്

ദോഹ : ലോകകപ്പ് മാമാങ്കം, ഫിഫ വേള്‍ഡ് കപ്പ് 2022 ന്റെ ഒരു വര്‍ഷ കൗണ്ട് ഡൗണ്‍ നാളെ തുടങ്ങും.

2022 നവംബര്‍ 21ന് കിക്കോഫ് കുറിക്കുന്ന ഫിഫ ലോകകപ്പ്‌ലേക്കുള്ള കൗണ്ട് ഡൗണ്‍ ക്ലോക്ക് ഇന്ന് രാത്രി 8.30 ഓടെ ആരംഭിക്കും. ഞായറാഴ്ച രാത്രി തുടങ്ങുന്ന ഔദ്യോഗിക കൗണ്ട് ഡൗൺ  2022 നവംബർ 21 അൽബെയ്ത് സ്റ്റേഡിയത്തിൽ ലോകകപ്പ് ഉദ്ഘാടന മത്സരത്തിന്റെ കിക്കോഫ് വരെ തുടരും. ഖത്തറിലെ കോര്‍ണിഷിലെ ഫിഷിംഗ് സ്‌പോട്ടില്‍ ആണ് ലോകകപ്പ് വരെ ഫുട്‌ബോള്‍ ലോകത്തിന്റെ കാത്തിരിപ്പ് അടയാളപ്പെടുത്തുന്ന ക്ലോക്ക് കൗണ്ട്ഡൗണ്‍ ചെയ്യുന്നത്.

‘ജോയിന്‍ ദ ബീറ്റ് ‘ എന്ന പേരില്‍ നടത്തുന്ന കൗണ്ട് ഡൗണ്‍ ക്ലോക്ക് അനാഛാദനത്തിലേക്ക് ഓണ്‍ലൈന്‍ വഴി പങ്കുചേരാന്‍ ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികളെ  വേള്‍ഡ് കപ്പ് സംഘാടകര്‍ സ്വാഗതം ചെയ്തു.

 

Share news
error: Content is protected !!
Scroll to Top