കോട്ടക്കല്‍ : ലഹരി നിര്‍മാര്‍ജന സമിതി എംപ്ലോയീസ് വിങ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ലഹരി മുക്ത ക്യാമ്പസ് പദ്ധതി സംസ്ഥാനതല ഉദ്ഘാടനം മരവട്ടം മലബാര്‍ പോളിടെക്‌നിക് കോളേജില്‍ വെച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു.
ലഹരി വ്യാപനത്തിനും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാനും വിദ്യാര്‍ഥികളെ കാരിയറുകളാക്കുന്ന മാഫിയകളെ അകറ്റി ക്യാമ്പസുകളും പരിസരവും ലഹരി വിമുക്തമാക്കാന്‍ വിദ്യാര്‍ഥികള്‍ തന്നെ സജ്ജമാകണമെന്ന് അദ്ദേഹം പറഞ്ഞു.
എംപ്ലോയീസ് വിങ് സംസ്ഥാന പ്രസിഡണ്ട് ജില്ലാ പഞ്ചായത്ത് അംഗം മൂര്‍ക്കത്ത് ഹംസ മാസ്റ്റര്‍ അധ്യക്ഷനായി. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ മുഖ്യാതിഥിയായിരുന്നു. മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി സജ്ന ടീച്ചര്‍, എല്‍. എന്‍.എസ് സംസ്ഥാന സെക്രട്ടറി ഒ.കെ കുഞ്ഞിക്കോമു മാസ്റ്റര്‍, എംപ്ലോയീസ് വിങ് സംസ്ഥാന സെക്രട്ടറി പി.പി അലവിക്കുട്ടി, എക്‌സൈസ് കമ്മീഷണര്‍ വേലായുധന്‍ കുന്നത്ത്, എല്‍.എന്‍.എസ് ജില്ലാ പ്രസിഡന്റ് വര്‍ഗീസ് തണ്ണി നാന്‍, സംസ്ഥാന ട്രഷറര്‍ ഷുക്കൂര്‍ പത്തനംതിട്ട, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നജ്മ പാമ്പലത്ത്, വി.മധുസൂദനന്‍, കോളേജ് ചെയര്‍മാന്‍ സി.പി.എ ലത്തീഫ്, പരീത് കരേക്കാട്, അഷ്‌റഫ് കോടിയില്‍, കോളേജ് പ്രിന്‍സിപാള്‍ പ്രൊഫ. വി.എം അന്‍വര്‍ സാദത്, മജീദ് മണ്ണിശേരി എന്നിവര്‍ സംസാരിച്ചു.




