റൊമാന്റിക് ഡല്‍ഹിയിലെ പുരുഷന്‍മാര്‍ തന്നെ

loversഏറ്റവും കൂടുതല്‍ റൊമാന്റിക് ആയിട്ടുള്ള പുരുഷന്‍മാര്‍ ഡല്‍ഹിയിലാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്.വിദേശ വനിതകളില്‍ നടത്തിയ സര്‍വ്വേയിലാണ് ഡല്‍ഹിയിലെ പുരുഷന്‍ മാരാണ് ഏറ്റവും കൂടുതല്‍ റൊമാന്റിക് എന്ന വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.

പ്രമുഖ ഡിയോഡറന്റ് ബ്രാന്റായ ആക്‌സാണ് വ്യത്യസ്തമായ ഈ സര്‍വ്വേ സംഘടിപ്പിച്ചത്. ശരീരഘടനയും സ്വഭാവവും അനുസരിച്ച് ഡല്‍ഹിയിലെ പുരുഷന്‍മാരെയാണ് പ്രണയിക്കാന്‍ ഏറ്റവും നല്ലതെന്നാണ് ഇവരുടെ വെളിപ്പെടുത്തല്‍.

ഫാഷന്‍ സെന്‍സിന്റെ കാര്യത്തിലും വ്യക്തി ശുചിത്വത്തിന്റെ കാര്യത്തിലും സ്വപ്നനഗരമായ മുംബൈയിലെ പുരുഷന്‍മാരേക്കാള്‍ മുന്നിലാണ് ഡല്‍ഹി പുരുഷന്‍മാരെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു. ഓസ്‌ട്രേലിയ, ബ്രിട്ടണ്‍, യുഎസ് തുടങ്ങിയ വിദേശരാജ്യങ്ങളിലെ യുവതികള്‍ക്കിടയിലാണ് സര്‍വ്വേ നടത്തിയത്.

 

Share news
error: Content is protected !!
Scroll to Top