കെജിരവാളിനെ ജയിലിലടച്ചു :തിഹാര്‍ ജയിലിനു മുന്നില്‍ സംഘര്‍ഷം

vbk-Kejriwalദില്ലി :ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ്‌കെജിരിവാളിനെ അറസ്റ്റ് ചെയ്തു. ബിജെപി നേതാവ് നിതിന്‍ ഗഡ്കരിയുടെ പരാതിയെ തുടര്‍ന്ന ദില്ലി പോലീസ് രരജിസ്റ്റര്‍ ചെയ്ത മാനനഷ്ടക്കേസില്‍ പ്രതി ചേര്‍ത്താണ് കെജിരവാളിനെ അറസ്റ്റ് ചെയ്തത്. പട്യാല ഹൗസ് കോടതിയാണ് രണ്ട് ദിവസത്തേക്ക് ജയിലിലേക്ക് അയച്ചത്.

ജുഡീഷ്ല്‍ കസ്റ്റഡിയിലെടുത്ത കെജിരവാളിനെ തിഹാര്‍ ജയിയിലേിലേക്ക് അയക്കുന്നതിനായി കൊണ്ടുവന്നപ്പോള്‍ ജയിലിനു പുറത്ത് ആം
ആദ്മി പ്രവര്‍ത്തകരും ദില്ലി പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. നിരോധനാന്ജ്ഞ പ്രഖ്യാപിച്ചാണ് പ്രവര്‍ത്തകരെ പോലീസ് നേരിട്ടത് ഇതേ തുടര്‍ന്ന് എംഎല്‍എമാരടക്കം എണ്‍പതോളം ആംആദ്മി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്് ആപ്പിന്റെ സീനിയര്‍ നേതാക്കളായ യോഗേന്ദ്രയാദവ് മനീഷ് സിസോധിയ ഇന്നവര്‍ക്ക് നേരെയും പോലീസിന്റെ കയ്യേറ്റ ശ്രമമുണ്ടായിട്ടുണ്ട്.

നേരത്തെ കോടതിയില്‍ പതിനായിരം രൂപ കെട്ടിവെച്ചാല്‍ ജാമ്യം അനുവദിക്കാമെന്ന് കോടതി പറഞ്ഞെങ്ങിലും കെജിരിവാള്‍ അതിനു തയ്യാറായില്ല. താന്‍ ക്രിമിനല്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ ജാമ്യമെടുക്കാന്‍ തയ്യാറെല്ലെന്നുമായിരുന്നു കെജരിവാളിന്റെ നിലപാട്.

രാജ്യത്ത് എറ്റവുമധികം അഴിമതി നടത്തിയ രാ്ഷ്ട്രീയ നേതാക്കളുടെ പട്ടിക ആം ആദ്മി പ്രസിദ്ധീകരിച്ചിരുന്നു ഇതില്‍ മുന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ പേരുണ്ടായിരുന്നു ഇതേ തുടര്‍ന്നാണ് ഗഡ്കരി കെജിരവാളിനെതിരെ മാനനഷ്ടക്കേസ് ഫയില്‍ ചെയ്തത്.

്‌

Share news
error: Content is protected !!
Scroll to Top