തിരു : കടകംപള്ളി ഭൂമി തട്ടിപ്പ് കേസുകളിലെ പ്രതികളുടെ വീടുകളില്‍ സിബിഐ റെയ്ഡ് നടത്തി. തിരുവനന്തപുരത്ത് സലീം രാജിന്റെയും കൂട്ടു പ്രതികളുടെയും വീടുകളിലും കൊച്ചിയിലെ സലീം രാജിന്റെ ബന്ധുവീടുകളിലും റെയ്ഡ് തുടരുകയാണ്. കൊച്ചിയിലെ റെയ്ഡില്‍ കേസിനനുകൂലമായ രേഖകള്‍ സിബിഐക്ക് ലഭിച്ചതായാണ് സൂചന. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തിരുവനന്തപുരത്തും കൊച്ചിയിലും വിവിധ കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ് ആരംഭിച്ചത്.
സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിലെ ഉദേ്യാഗസ്ഥരാണ് പരിശോധനക്ക് നേതൃത്വം നല്‍കുന്നത്. സലീം രാജിന്റെ ബന്ധുക്കളുടെയും റവന്യൂ ഉദേ്യാഗസ്ഥരുടെയും വീടുകളിലും സിബിഐ പരിശോധന നടത്തുന്നുണ്ട്.
അതേസമയം കളമശ്ശേരി ഭൂമിതട്ടിപ്പ് കേസില്‍ സലീം രാജിനെ സിബിഐ പ്രതി ചേര്‍ത്തിട്ടില്ല. തുടരനേ്വഷണത്തിനും പരിശോധനയിലും തെളിവുകള്‍ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ സലീം പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നാണ് സിബിഐ നല്‍കുന്ന സൂചന.




