കോഴിക്കോട് റെയില്‍വേസ്റ്റേഷന്‍ വികസനത്തിന് 2 കോടി

calicutകോഴിക്കോട് : മുഖഛായ മാറുന്ന കോഴിക്കോട് റെയില്‍വേസ്റ്റേഷന്റെ സൗന്ദര്യ വല്‍ക്കരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 2 കോടി രൂപ ഗ്രാന്റ് അനുവദിച്ചു. ഏപ്രില്‍ 28 ന് ഇറങ്ങിയ ഉത്തരവ് മെയ് 13 നാണ് പബ്ലിഷ് ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ വികസനത്തിനുള്ള വിഹിതമാണിത്. നേരത്തെ എറണാകുളം, തൃശ്ശൂര്‍, കോട്ടയം, കോഴിക്കോട് സ്റ്റേഷനുകള്‍ക്കായി 10 കോടിയാണ് അനുവദിച്ചിരുന്നത്. എന്നാല്‍ മറ്റുള്ള സ്റ്റേഷനുകള്‍ക്ക് വീതം നല്‍കിയപ്പോള്‍ കോഴിക്കോടിന് നല്‍കിയിരുന്നില്ല.

ലോകോത്തര നിലവാരത്തിലേക്ക് കോഴിക്കോട് സ്റ്റേഷനെ ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. മൂന്നരകോടി രൂപ ചിലവഴിച്ച് ഇപ്പോള്‍ ഒന്നാം പ്‌ളാറ്റ് ഫോറത്തില്‍ എക്‌സ്‌കലേറ്റര്‍ സൗകര്യവും, ഒന്നും നാലും പ്‌ളാറ്റ്‌ഫോറങ്ങളില്‍ ലിഫ്റ്റും ഒരുക്കി കഴിഞ്ഞു.

യാത്രക്കാരില്‍ നിന്ന് യാത്രാകൂലി നിരക്കില്‍ 60 കോടിയിലധികം രൂപ വരുമാനമുള്ള റെയില്‍വേസ്റ്റേഷനാണ് കോഴിക്കോട്. റെയില്‍വേബോര്‍ഡിന്റെ എ വണ്‍ കാറ്റഗറിയില്‍ പെടുന്ന സ്റ്റേഷനാണിത്.

 

Share news
error: Content is protected !!
Scroll to Top