കാമുകിയുടെ നഗ്നഫോട്ടോ ഫേസ്‌ബുക്കിലിടുമെന്ന്‌ ഭീഷണിപ്പെടുത്തിയ 19കാരന്‍ പിടിയില്‍

Untitled-1 copyതൊടുപുഴ: കാമുകിയുടെ നഗ്നഫോട്ടോ ഫേ്‌സബുക്കില്‍ പോസ്‌റ്റ്‌ ചെയ്‌ത്‌ ഭീഷണിപ്പെടത്തി പണം തട്ടാന്‍ ശ്രമിച്ച പത്തമ്പൊതുകാരന്‍ അറസ്റ്റില്‍. ബിടെക്‌ വിദ്യാര്‍ത്ഥിയായ കാളിയാര്‍ പള്ളിക്കവലയില്‍ മുഹമ്മദ്‌ റസലാണ്‌ അറസ്റ്റിലായത്‌.

പ്രണയം നടച്ച്‌ പെണ്‍കുട്ടിയുമായി അടുത്ത റസല്‍ മുന്നേമുക്കാല്‍ പവന്റെ രണ്ട്‌ സ്വര്‍ണ്ണമാലകള്‍ കൈക്കാലക്കിയിരുന്നു. എന്നാല്‍ ഇതു കൂടാതെ റസല്‍ പെണ്‍ുകട്ടിയോട്‌ കൂടുതല്‍ പണമാവിശ്യപ്പെടുകയും ഇത്‌ നല്‍കിയില്ലെങ്ങില്‍ നഗ്നഫോട്ടോ ഫേസ്‌ബുക്കില്‍ പോസ്‌റ്റ്‌ ചെയ്യുമെന്ന്‌ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇേതാടെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന്‌ തൊടുപുഴ പോലീസ്‌ ശനിയാഴ്‌ച ഇയാളെ അറസ്‌റ്റ്‌ ചെയ്‌തു.

റസലിനെ കൂടാതെ മറ്റാര്‍ക്കെങ്ങിലും ഇതില്‍ പങ്കുണ്ടോയെന്ന്‌ പോലീസ്‌ അന്വേഷിച്ച്‌ വരികയാണ്‌.

Share news
error: Content is protected !!
Scroll to Top